image

14 Nov 2023 6:31 AM GMT

Automobile

ടെസ്‌ല ഇന്ത്യയില്‍നിന്നുള്ള ഓട്ടോ ഘടകങ്ങളുടെ ഇറക്കുമതി ഇരട്ടിയാക്കുന്നു

MyFin Desk

Piyush Goyal visits Tesla’s plant in California
X

Summary

2023-ല്‍ ഇന്ത്യയില്‍നിന്ന് 170-190 കോടി ഡോളര്‍ മൂല്യം വരുന്ന ഓട്ടോ ഘടകങ്ങള്‍ വാങ്ങാനാണ് ടെസ്‌ല ലക്ഷ്യമിടുന്നത്


യുഎസ് ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഓട്ടോ ഘടകങ്ങളുടെ എണ്ണം ഇരട്ടിയാക്കാന്‍ പദ്ധതിയിടുന്നു.

ഇക്കാര്യം കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ നവംബര്‍ 14ന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അറിയിച്ചത്.

' ടെസ്‌ലയുടെ വിതരണ ശൃംഖലയില്‍ ഇന്ത്യയില്‍ നിന്നുള്ള ഓട്ടോ ഘടകങ്ങളുടെ വിതരണക്കാരുടെ പ്രാധാന്യം വര്‍ധിച്ചു വരുന്നതില്‍ അഭിമാനിക്കുന്നു ' ഗോയല്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

കാലിഫോര്‍ണിയയിലെ ഫ്രീമോണ്ടിലുള്ള ടെസ്‌ലയുടെ നിര്‍മാണ കേന്ദ്രം സന്ദര്‍ശിച്ചതിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.

2023-ല്‍ ഇന്ത്യയില്‍നിന്ന് 170-190 കോടി ഡോളര്‍ മൂല്യം വരുന്ന ഓട്ടോ ഘടകങ്ങള്‍ വാങ്ങാനാണ് ടെസ്‌ല ലക്ഷ്യമിടുന്നതെന്നു പിയൂഷ് ഗോയല്‍ സെപ്റ്റംബറില്‍ പറഞ്ഞിരുന്നു. 2022-ല്‍ 100 കോടി ഡോളറിന്റെ ഘടകങ്ങളാണു ടെസ്‌ല ഇന്ത്യയില്‍നിന്നും വാങ്ങിയത്.