image

28 Dec 2025 7:57 PM IST

Automobile

Ather Rizta Price Hike : ന്യൂ ഇയറിൽ ഏഥറിന് വില കൂടും ; വില എത്ര ?

MyFin Desk

Ather Rizta Price Hike : ന്യൂ ഇയറിൽ ഏഥറിന് വില കൂടും ; വില എത്ര ?
X

Summary

റിസ്തയ്ക്കും 450എക്സിനും അടക്കം വില കൂടുന്നു


2026 ജനുവരി ഒന്നു മുതല്‍ ഇവി സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജിയുടെ വാഹനങ്ങളുടെ വില വര്‍ധിക്കും.വാഹന വിലയില്‍ 3,000 രൂപ വരെ വര്‍ധിക്കുമെന്നാണ് ഏഥര്‍ അറിയിച്ചിരിക്കുന്നത്. വാഹന നിര്‍മാണത്തിനു വേണ്ട വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവും വിതരണ ശൃംഖലയിലെ മാറ്റങ്ങളുമാണ് വില വര്‍ധനവിന് പിന്നിലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ഏഥറിന്റെ ജനപ്രിയ 450 സീരീസില്‍ ഉൾപ്പെടെ വില വര്‍ധിക്കും. 450എക്‌സ്, 450എസ് എന്നിവക്കു പുറമേ ഏഥറിന്റെ പുതിയ സീരീസായ ഏഥര്‍ റിസ്തക്കും വില കൂ. വാഹന നിര്‍മാണ ചിലവിലുണ്ടായ വര്‍ധനവാണ് വില വര്‍ധനവിന് പിന്നിലെന്നാണ് ഏഥര്‍ വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഇളവുകളുടെ കുറവും നിര്‍മാണ വസ്തുക്കളുടെ വിലയിലുണ്ടാവുന്ന മാറ്റവും 2025ല്‍ വൈദ്യുത ഇരുചക്രവാഹന വിപണിയെ നേരിട്ട് ബാധിച്ചിരുന്നു. വാഹന വിലയില്‍ നേരിയ വര്‍ധനവുണ്ടാവുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് ഏഥര്‍ എനര്‍ജി കണക്കുകൂട്ടുന്നത്.

തന്ത്രവും ഏഥറിന്റെ നീക്കത്തിനു പിന്നിലുണ്ട്. 2025 ഡിസംബര്‍ 31നുള്ളില്‍ ഏഥര്‍ മോഡലുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 3000 രൂപ വരെയുള്ള വിലവര്‍ധനവ് ഒഴിവാക്കാനാവും. പ്രത്യേകം വര്‍ഷാവസാന ഓഫറുകളും ഏഥര്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്. പഴയ ഇരുചക്രവാഹനങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്തു കൊണ്ട് പുത്തന്‍ ഏഥര്‍ സ്വന്തമാക്കാനാവും. അതുപോലെ 450, റിസ്ത സീരീസ് വാഹനങ്ങളുടെ വാറണ്ടിയിലും ഏഥര്‍ സ്‌പെഷല്‍ പാക്കേജുകള്‍ വഴി വര്‍ധനവ് നല്‍കുന്നുണ്ട്. വീടുകളില്‍ ചാര്‍ജിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനു വേണ്ട ഇന്‍സ്റ്റലേഷനിലും ഏഥര്‍ ഇളവുകള്‍ നല്‍കുന്നുണ്ട്.

വാഹന നിര്‍മാണ കമ്പനികള്‍ പുതുവര്‍ഷത്തില്‍ വില വര്‍ധനവുമായി എത്തുന്നത് പുതുമയുള്ള കാഴ്ച്ചയല്ല. ഇന്ത്യയില്‍ കൂടുതല്‍ ഇരുചക്രവാഹന കമ്പനികള്‍ വില വര്‍ധനവുമായെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌പോര്‍ട്ടി ഡിസൈനില്‍ തുടങ്ങിയ ഏഥര്‍ ഇപ്പോള്‍ റിസ്ത സീരീസിലൂടെ കുടുംബങ്ങളിലും സ്വീകാര്യത നേടിയിരിക്കുകയാണ്. അടുത്തിടെയാണ് ഇന്ത്യയില്‍ രണ്ടു ലക്ഷം സ്‌കൂട്ടറുകള്‍ വിറ്റതിന്റെ നേട്ടം ഏഥര്‍ സ്വന്തമാക്കിയത്. ഉയരുന്ന ആവശ്യകതയും വില്‍പനയും തിരിച്ചറിഞ്ഞ് ഏഥര്‍ രണ്ടാമത്തെ പ്ലാന്റ് മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ തുടങ്ങാനിരിക്കയാണ്.