5 Jan 2026 7:04 PM IST
Summary
ബാറ്ററിക്കും ഒരു ബാറ്ററി പായ്ക്കിനും ആധാര്‍ നമ്പര്‍
ഇവി ബാറ്ററികളുടെ കാര്യക്ഷമത ഉറപ്പു വരുത്തുവാൻ ആധാറിന് സമാനമായ തിരിച്ചറിയല്‍ നമ്പര്‍ നല്‍കാന്‍ ഗതാഗത മന്ത്രാലയം നിര്‍ദ്ദേശം നൽകി. ബാറ്ററി നിര്‍മ്മാതാവോ ഇറക്കുമതിക്കാരനോ ബാറ്ററികള്‍ക്ക് 21 ക്യാരക്ടര്‍ ബാറ്ററി പായ്ക്ക് ആധാര്‍ നമ്പര്‍(ബിപിഎഎന്‍) നിര്‍ബന്ധമായും നല്‍കണമെന്നും മന്ത്രാലയം പുറപ്പെടുവിച്ച കരട് മാര്‍ഗനിര്‍ദ്ദേശത്തിൽ വ്യക്തമാക്കുന്നു.
ബിപിഎഎന്‍ന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ ബാറ്ററി പായ്ക്ക് ഡൈനാമിക് ഡാറ്റയും അപ്ലോഡ് ചെയ്യേണ്ടിവരും. 'ബാറ്ററി നിര്‍മ്മാതാവോ ഇറക്കുമതിക്കാരനോ വിപണിയില്‍ അവതരിപ്പിക്കുന്ന ഓരോ ബാറ്ററിക്കും അവര്‍ ഉപയോഗിക്കുന്ന ബാറ്ററിക്കും ഒരു ബാറ്ററി പായ്ക്ക് ആധാര്‍ നമ്പര്‍ നല്‍കണം.
ഇത് വ്യക്തമായി കാണാവുന്ന സ്ഥാനത്തായിരിക്കണം. ഈ നമ്പര്‍ നഷ്ടപ്പെടാന്‍ പാടില്ലെന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ നിർദ്ദേശിക്കുന്നു
'ബാറ്ററി പായ്ക്ക് ആധാര്‍ സിസ്റ്റം നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍' അനുസരിച്ച്, അസംസ്‌കൃത വസ്തുക്കള്‍ വേര്‍തിരിച്ചെടുക്കല്‍, നിര്‍മ്മാണം മുതല്‍ അതിന്റെ ഉപയോഗം, പുനരുപയോഗം നിര്‍മാര്‍ജനം വരെയുള്ള സുപ്രധാന വിവരങ്ങള്‍ ബിപിഎഎന്‍ലൂടെ അറിയാം.
സെക്കന്‍ഡ്-ലൈഫ് ഉപയോഗം, നിയന്ത്രണ അനുസരണം, കാര്യക്ഷമമായ പുനരുപയോഗം എന്നിവ പ്രാപ്തമാക്കുന്നതില്‍ ബിപിഎഎന്‍ നിര്‍ണായക പങ്ക് വഹിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
