image

23 March 2026 8:23 PM IST

Automobile

Triumph 350cc Bikes Set to Launch in India : ട്രയംഫ് 350 സിസി ബൈക്കുകള്‍ ഏപ്രില്‍ 6ന് ഇന്ത്യയില്‍ ലോഞ്ച്

MyFin Desk

Triumph 350cc Bikes Set to Launch in India : ട്രയംഫ് 350 സിസി ബൈക്കുകള്‍ ഏപ്രില്‍ 6ന് ഇന്ത്യയില്‍ ലോഞ്ച്
X

Summary

സ്പീഡ്, സ്‌ക്രാംബ്ലര്‍, ത്രക്സ്റ്റണ്‍ മോഡലുകള്‍ ഉള്‍പ്പെടെ; കൂടുതല്‍ ഫീച്ചറുകളും കുറഞ്ഞ വിലയും പ്രതീക്ഷ


ട്രയംഫ് പുതിയ 350 സിസി ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഏപ്രില്‍ ആറിന് ലോഞ്ച് നടക്കാനിരിക്കുന്ന ഈ ശ്രേണിയില്‍ അപ്ഡേറ്റ് ചെയ്ത സ്പീഡ്, സ്‌ക്രാംബ്ലര്‍, ത്രക്സ്റ്റണ്‍ മോഡലുകള്‍ ഉള്‍പ്പെടും. പുതിയ ബൈക്കുകളില്‍ 398 സിസി എഞ്ചിന്റെ പരിഷ്‌കരിച്ച 349 സിസി പതിപ്പായിരിക്കും ഉപയോഗിക്കുക. ബോറില്‍ കുറവ് വരുത്തിയാണ് ഈ മാറ്റം, എന്നാല്‍ സ്‌ട്രോക്കില്‍ മാറ്റമില്ല.

പുതിയ എഞ്ചിന്‍ മികച്ച ടോര്‍ക്ക് ഡെലിവറി നല്‍കുന്നതിനായി സാങ്കേതിക പരിഷ്‌കരണങ്ങളോടെയായിരിക്കും എത്തുക. ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ഏകദേശം 35 ബിഎച്ച്പി പവര്‍, 32 മുതല്‍ 33 എന്‍എം വരെ പീക്ക് ടോര്‍ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

400 സിസി ശ്രേണിയില്‍ നിന്നുള്ള ഡിസൈന്‍, ഹാര്‍ഡ്വെയര്‍ എന്നിവയും ഈ ബൈക്കുകളില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. കൂടാതെ TFT ഡാഷ്, റൈഡ് മോഡുകള്‍, ക്വിക്ക് ഷിഫ്റ്റര്‍ പോലുള്ള ആധുനിക ഫീച്ചറുകളും പുതിയ ശ്രേണിയില്‍ പ്രതീക്ഷിക്കാം.

18 ശതമാനം ജിഎസ്ടി നിരക്കില്‍ വരുന്നതിനാല്‍ വിലയില്‍ 15,000 മുതല്‍ 20,000 രൂപ വരെ കുറവ് പ്രതീക്ഷിക്കാം. പുതിയ ട്രയംഫ് 350 സിസി ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ മത്സരം സൃഷ്ടിക്കുമെന്ന് വിലയിരുത്തുന്നു.