image

14 Feb 2026 8:07 PM IST

Automobile

Vespa Launches Officina 8: ഇന്ത്യന്‍ വിപണിയില്‍ വെസ്പ ഒഫീസിന 8 സ്‌പെഷ്യല്‍ സീരീസ്

MyFin Desk

Vespa Launches Officina 8: ഇന്ത്യന്‍ വിപണിയില്‍ വെസ്പ ഒഫീസിന 8 സ്‌പെഷ്യല്‍ സീരീസ്
X

Summary

125 സിസി, 150 സിസി എന്‍ജിന്‍ ഓപ്ഷനുകളുമായി പുതിയ ലിമിറ്റഡ് എഡിഷന്‍ സ്‌കൂട്ടര്‍


ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ അവതരിപ്പിച്ച് ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ വെസ്പ. ഒഫീസിന 8 സ്‌പെഷ്യല്‍ സീരീസ് എന്ന പേരിലാണ് പുതിയ മോഡല്‍ വിപണിയിലെത്തിയത്. 1.34 ലക്ഷം രൂപ മുതലാണ് ഈ സ്‌കൂട്ടറിന്റെ എക്‌സ്-ഷോറൂം വില. 125 സിസി, 150 സിസി എന്‍ജിന്‍ ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകുക.

ഇറ്റലിയിലെ പിയാജിയോയുടെ പോണ്ടെഡെറ പ്ലാന്റിലെ ചരിത്രപ്രസിദ്ധമായ വര്‍ക്ക്ഷോപ്പിന് ആദരമര്‍പ്പിച്ചാണ് ഒഫീസിന 8 സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. ഈ മോഡലിനായി മാത്രം വികസിപ്പിച്ചെടുത്ത സ്റ്റീല്‍ മോണോകോക്ക് ബോഡിയോടുകൂടിയ ബ്ലൂ ഒഫീസിന 8 മാറ്റ് മെറ്റാലിക് ഷേഡിലാണ് സ്‌കൂട്ടര്‍ എത്തുന്നത്. ബ്രാസ്, അലുമിനിയം ടോണുകളിലുള്ള മെറ്റാലിക് റിവറ്റുകളും ആക്‌സന്റുകളും ഡിസൈനിന് പ്രത്യേക ആകര്‍ഷണം നല്‍കുന്നു.

മെക്കാനിക്കല്‍ സവിശേഷതകളില്‍ സ്റ്റാന്‍ഡേര്‍ഡ് വെസ്പ മോഡലുകളില്‍ നിന്ന് മാറ്റമില്ല. 125 സിസി എന്‍ജിന്‍ 7,100 ആര്‍പിഎമ്മില്‍ 9.3 bhp കരുത്തും 5,600 ആര്‍പിഎമ്മില്‍ 10.1 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 150 സിസി എന്‍ജിന്‍ 7,500 ആര്‍പിഎമ്മില്‍ 11.4 bhp കരുത്തും 6,100 ആര്‍പിഎമ്മില്‍ 11.66 Nm ടോര്‍ക്കും നല്‍കുന്നു. രണ്ട് എന്‍ജിനുകളും CVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടെയാണ് ജോഡിയാക്കിയിരിക്കുന്നത്.

ഇതോടൊപ്പം ഒഫീസിന 8 തീമില്‍ രൂപകല്‍പന ചെയ്ത പ്രത്യേക ആക്‌സസറികളും ഉല്‍പ്പന്നങ്ങളും വെസ്പ അവതരിപ്പിച്ചിട്ടുണ്ട്.