9 July 2024 10:17 AM IST
Summary
- വെലോസ് മോട്ടോഴ്സുമായി സഹകരിച്ചാണ് ഇറ്റാലിയന്‍കമ്പനി ഇന്ത്യയിലേക്ക് എത്തുന്നത്
- ടയര്‍ 1, ടയര്‍ 2 നഗരങ്ങളെ കമ്പനി ലക്ഷ്യമിടുന്നു
- വര്‍ഷാവസാനത്തോടെ 15 15 ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കും
ഇറ്റാലിയന്‍ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡായ വിഎല്‍എഫ് അതിവേഗം വളരുന്ന ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലേക്ക് പ്രവേശിക്കുന്നു. കെഎഡബ്‌ളിയു വെലോസ് മോട്ടോഴ്സുമായി സഹകരിച്ചാണ് ഇറ്റാലിയന്‍കമ്പനി ഇന്ത്യയിലേക്ക് എത്തുന്നത്. ഈ വര്‍ഷം ഉത്സവ സീസണില്‍ ഇ-സ്‌കൂട്ടര്‍ ടെന്നീസ് അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു.
1993-ല്‍ ഡിസൈനര്‍ അലസ്സാന്‍ഡ്രോ ടാര്‍ട്ടറിനി സ്ഥാപിച്ച വിഎല്‍എഫ് വെലോസ് മോട്ടോഴ്സിന്റെ ഈ മേഖലയിലെ വിപുലമായ ആറ് പതിറ്റാണ്ട് നീണ്ട നിര്‍മ്മാണ അനുഭവം പ്രയോജനപ്പെടുത്തി കോലാപ്പൂരില്‍ ഒരു നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുമെന്നും പറഞ്ഞു.
പ്രധാന ടയര്‍ 1, ടയര്‍ 2 നഗരങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യയിലുടനീളം ശക്തമായ ഒരു ഡീലര്‍ ശൃംഖല സ്ഥാപിക്കാന്‍ നോക്കുകയാണെന്നും 2024 അവസാനത്തോടെ 15 ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ചോടെ ഈ ഡീലര്‍ഷിപ്പുകള്‍ 50 ആയി ഉയര്‍ത്തും. കെഎഡബ്ല്യു വെലോസ് മോട്ടോഴ്സ് നിര്‍മ്മാണം കൈകാര്യം ചെയ്യുന്നതിനൊപ്പം കമ്പനിയുടെ വിതരണ പങ്കാളിയും ആയിരിക്കുമെന്ന് വിഎല്‍എഫ് അറിയിച്ചു.
താങ്ങാനാവുന്ന വിലയില്‍ അഭിലാഷ ബ്രാന്‍ഡിംഗിലും പ്രീമിയം റൈഡിംഗ് അനുഭവങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഇന്ത്യന്‍ ഇലക്ട്രിക് ടൂ വീലര്‍ ലാന്‍ഡ്സ്‌കേപ്പുകളില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ വിഎല്‍എഫ് ആഗ്രഹിക്കുന്നതായി ഇറ്റാലിയന്‍ കമ്പനി അറിയിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
