image

16 Jun 2026 5:33 PM IST

Automobile

കാറിന് ഇഷ്ട നമ്പർ വേണം, കൊച്ചിക്കാരൻ നൽകിയത് 9.13 ലക്ഷം രൂപ

MyFin Desk

കാറിന് ഇഷ്ട നമ്പർ വേണം, കൊച്ചിക്കാരൻ നൽകിയത് 9.13 ലക്ഷം രൂപ
X

Summary

അടുത്തിടെ നടന്ന ഏറ്റവും ഉയർന്ന ചെലവിലെ നമ്പർ പ്ലേറ്റ് ലേലങ്ങളിൽ ഒന്നാണിത്.


കാറിന് ഇഷ്ട നമ്പറിനായി കൊച്ചിയിൽ ഒരു സ്ഥാപനം നൽകിയത് 9 .13 ലക്ഷം രൂപ. പാലക്കാട് ആർടിഒ ഓഫീസിലാണ് ലേലം നടന്നത്. നമ്പർ പ്ലേറ്റിനായി അടുത്തിടെ നടന്ന ഏറ്റവും ഉയർന്ന വിലയിലെ ലേലങ്ങളിൽ ഒന്നാണിത്. കെഎൽ 09 ബിഎ 9999 എന്ന നമ്പറിനാണ് ഒരു മിഡ്സൈസ് ഫുൾ ഓപ്ഷൻ കാറിൻ്റെ വില തന്നെ നൽകിയിരിക്കുന്നത്.

വോൾവോ ഇ എക്സ് 30 ഇലക്ട്രിക് എസ്‍യുവിക്കു വേണ്ടിയാണ് ഉടമ ഈ ഫാൻസി നമ്പർ തിരഞ്ഞെടുത്തത്. അതേസമയം കേരളത്തിൽ ഒരു ഫാൻസി നമ്പറിനായി ചെലവാക്കിയിരിക്കുന്ന ഏറ്റവും ഉയർന്ന തുക 46 ലക്ഷം രൂപയാണ്. 2015 ഏപ്രിലിൽ എറണാകുളം ആർടിഒ ഓഫീസിലാണ് സ്വകാര്യ കമ്പനി ലംബോർഗിനി ഉറൂസിനായി ഈ തുക മുടക്കിയത്. നാലുകോടി രൂപയാണ് കാറിൻ്റെ വില. വേണു ഗോപാലകൃഷ്ണനാണ് വാഹന ഉടമ.

രാജ്യത്തെ ഏറ്റവും വില ഉയർന്ന നമ്പർ പ്ലേറ്റ് ഇതാണ്

എന്നാൽ രാജ്യത്തെ ഏറ്റവും ചെലവേറിയ നമ്പർ പ്ലേറ്റ് ഇതൊന്നുമല്ല. എച്ച്ആർ88B8888 എന്ന ഫാൻസി നമ്പർ ഏറ്റവും ഉയർന്ന വിലക്ക് ഹരിയാനയിലാണ് ലേലത്തിൽ പോയത്. ഇന്ത്യയിലെ ഏറ്റവും വിലയേറിയ നമ്പർ പ്ലേറ്റാണിത്. 1.17 കോടി രൂപയ്ക്കായിരുന്നു ലേലം നടന്നത്. ആരാണ് നമ്പർ പ്ലേറ്റിനായി ഈ തുക നൽകിയതെന്നും വാഹനം ഏതാണെന്നുമുള്ള വിവരങ്ങൾ പക്ഷേ രഹസ്യമാണ്.