image

20 Dec 2025 7:19 PM IST

Automobile

ഇന്ത്യയില്‍ ഉല്‍പ്പാദനം 35 ലക്ഷത്തിലേയ്ക്ക് താരമായി മാരുതി സുസുക്കി വാഗണ്‍ആര്‍

MyFin Desk

ഇന്ത്യയില്‍ ഉല്‍പ്പാദനം 35 ലക്ഷത്തിലേയ്ക്ക് താരമായി മാരുതി സുസുക്കി വാഗണ്‍ആര്‍
X

Summary

ഇന്ത്യക്ക് പുറമെ, ഹംഗറി, ഇന്തൊനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും നിര്‍മിക്കുന്ന ഈ ഹാച്ച്ബാക്ക് ലോകത്താകമാനമുള്ള 75 രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്.


ഹാച്ച്ബാക്കുകളിലെ മിനി എസ്യുവി എന്നാണ് മാരുതി സുസുക്കി വാഗണ്‍ആര്‍ അറിയപ്പെടുന്നത്. മാരുതി സുസുക്കി വാഗണ്‍ആറിന്റെ ആഭ്യന്തര ഉത്പാദനം 35 ലക്ഷത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.

1999ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മാരുതി സുസുക്കി വാഗണ്‍ആര്‍ 26 വര്‍ഷത്തിനുള്ളിലാണ് 35 ലക്ഷം വാഗണ്‍ആറുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതിന്റെ റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത്. മാരുതി വാഗണ്‍ആര്‍ തുടക്കം മുതല്‍ തന്നെ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കുന്ന വാഹനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്നു.

2004 ലാണ് വാഗണ്‍ആറിന്റെ എല്‍പിജി പതിപ്പ് എത്തുന്നത്. ഇതിന് 10 വര്‍ഷത്തിന് ശേഷമാണ് രണ്ടാം തലമുറ മോഡല്‍ എത്തിയത്. ഇതിനു പിന്നാലെ തന്നെ സിഎന്‍ജി പതിപ്പും എത്തി. 2015-ലാണ് വാഗണ്‍ആര്‍ ഓട്ടോമാറ്റിക് അവതരിപ്പിക്കുന്നത്.


2019 ലാണ് വാഗണ്‍ആറിന്റെ മൂന്നാം തലമുറ മോഡല്‍ നിലവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നത്. പിന്നീട് ഇവയില്‍ നിരവധി ഫേയ്‌സ് അപ് ലിഫ്റ്റ്‌മെന്റുകള്‍ നടന്നു. ഇന്ത്യക്ക് പുറമെ, ഹംഗറി, ഇന്തൊനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും നിര്‍മിക്കുന്ന ഈ ഹാച്ച്ബാക്ക് ലോകത്താകമാനമുള്ള 75 രാജ്യങ്ങളില്‍ വാഗണ്‍ ആര്‍ ആര്‍ സജീവ വില്‍പ്പനയിലുണ്ട്.