26 Dec 2025 8:27 PM IST
Wings Ev Quadricycle : ബൈക്കിന്റെ വിലയിൽ ഇനി ഇ-കാർ സ്വന്തമാക്കാം ; വില തുടങ്ങുന്നത് 1.99 ലക്ഷം രൂപ മുതൽ
MyFin Desk
Summary
ഒറ്റ ചാർജിൽ 90 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കും
ഇലക്ട്രിക് വാഹന വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ വിങ്സ് ഇവി. ഇലക്ട്രിക് ക്വാഡ്രിസൈക്കിളാണ് ഈ കമ്പനി നിർമിക്കുന്നത്. മൂന്ന് പേർക്ക് സുഖമായി സഞ്ചരിക്കാൻ പറ്റുന്ന വാഹനം. ഈ രീതിയിലായിരിക്കും വിങ്സ് ഇവിയുടെ റോബിൻ എന്ന ഇലക്ട്രിക് ക്വാഡ്രിസൈക്കിൾ എത്തുന്നത്. സാധാരണ കാറുകളിൽ നിന്നും വലുപ്പം തീരെ കുറവാണ്. ഒരു ബൈക്കിന് സഞ്ചരിക്കൻ വേണ്ട സ്ഥലത്തു കൂടെ ഈ കാർ സഞ്ചരിക്കും.
നഗരത്തിലൂടെ സുഖമായി സഞ്ചരിക്കാൻ വാഹനത്തിന് സാധിക്കും. ഇതിന്റെ പരമാവധി വേഗം മണിക്കൂറിൽ 60 കിലോമീറ്റർ വരെയാണ്. കൂടാതെ ഒറ്റ ചാർജിൽ 90 കിലോമീറ്റർ സഞ്ചരിക്കാനും സാധിക്കും. 0-40 കിലോമീറ്റർ/മണിക്കൂർ വേഗം കൈവരിക്കാൻ വെറും അഞ്ച് സെക്കൻഡുകൾ മതി. ഈ പ്രത്യേക ഇലക്ട്രിക് വാഹനത്തിന് പിന്നിൽ ചാർജിങ് പോർട്ട് ഉണ്ട്, കൂടാതെ ചാർജർ ഡ്രൈവർ സീറ്റിനടിയിലാണ് സ്ഥാപിച്ചിരിക്കുന്നത്.
കമ്പനി പറയുന്നതനുസരിച്ച്, ഒരു സാധാരണ 16-ആമ്പിയർ പ്ലഗ് ഉപയോഗിച്ച് ഈ ചെറിയ ഇലക്ട്രിക് വാഹനം പൂർണ്ണമായും ചാർജ് ചെയ്യാൻ അഞ്ച് മണിക്കൂർ മാത്രമേ എടുക്കൂ. 2.25 മീറ്റർ നീളത്തിലും 945 എംഎം വീതിയിലും 1560 എംഎം ഉയരത്തിലുമാണ് റോബിൻ ഇവി തയാറാകുന്നത്. 5.6 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് വാഹനത്തിന്. മൂന്ന് കിലോവാട്ട് ബിഎൽഡിസി ഇലക്ട്രിക് മോട്ടോറുള്ള ഈ വാഹനം 6 കിലേവാട്ട് പവറും 282 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.
വാഹനത്തിന് എന്തെങ്കിലും സംഭവിച്ചാൽ അലേർട്ട് ചെയ്യാനായുള്ള സംവിധാനവും ഈ കാറിലുണ്ട്.ഇ,എസ്,എക്‌സ് എന്നീ മൂന്ന് വേരിയന്റുകളിൽ വിപണിയിലേക്കെത്തുന്ന റോബിൻ ഇവിക്ക് 1.99 ലക്ഷം രൂപ മുതൽ 2.99 ലക്ഷം രൂപ വരെയായിരിക്കും എക്‌സ്‌ഷോറൂം വില.
പഠിക്കാം & സമ്പാദിക്കാം
Home
