7 April 2026 9:47 AM IST
Summary
2022 ജൂലൈയിലായിരുന്നു കാംബെല്‍ വില്‍സണെ എയര്‍ ഇന്ത്യ സിഇഒ ആയി നിയമിച്ചത്
എയര്‍ ഇന്ത്യ സിഇഒ സ്ഥാനം കാംബെല്‍ വില്‍സണ്‍ രാജിവെച്ചു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തെങ്കിലും പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാത്തതും, കമ്പനി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുമാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. 2022 ജൂലൈയിലായിരുന്നു കാംബെല്‍ വില്‍സണെ എയര്‍ ഇന്ത്യയുടെ സിഇഒ ആയി നിയമിച്ചത്.
ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ മുന്‍ ചെയര്‍മാന്‍ ഇല്‍ക്കര്‍ അയ്‌സി എയര്‍ ഇന്ത്യയുടെ ഉന്നത സ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നാണ് വില്‍സന്റെ നിയമനം നടന്നത്. 2022 ജനുവരിയിലാണ് ടാറ്റ ഗ്രൂപ്പ് സര്‍ക്കാരില്‍ നിന്ന് എയര്‍ ഇന്ത്യ ഏറ്റെടുത്തത്. വില്‍സന്റെ അഞ്ച് വര്‍ഷത്തെ കാലാവധി 2027-ല്‍ അവസാനിക്കാനിരിക്കെ, പുതിയൊരാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ടാറ്റ ഗ്രൂപ്പ്.
എയര്‍ ഇന്ത്യയുടെ ഉപസ്ഥാപനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസിനും നിലവില്‍ സ്ഥിരമായ മേധാവിയില്ല. മാര്‍ച്ച് 19-ന് മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് രാജിവച്ചതിനെത്തുടര്‍ന്നാണ് ഈ ഒഴിവ് വന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
