4 March 2026 5:43 PM IST
കണ്ണൂരില്‍ നിന്ന് കുവൈത്ത്, ദമാം, ബഹ്‌റൈന്‍ സര്‍വീസുകള്‍ ഏപ്രിലില്‍ പുനരാരംഭിക്കും: എയര്‍ ഇന്ത്യ എക്‌സ്പ്രസ്
MyFin Desk
Summary
കുവൈത്ത് സര്‍വീസിന് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കുവൈറ്റ്, ദമാം, ബഹ്‌റൈന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഏപ്രില്‍ ഒന്ന് മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കും. ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കുവൈത്ത് സര്‍വീസിന് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
കണ്ണൂരിൽ നിന്ന് വൈകീട്ട് 5.40ന് പുറപ്പെട്ട് കുവൈത്തില്‍ രാത്രി 8.20ന് എത്തുകയും പിന്നീട് തിരിച്ച് രാത്രി 8.20ന് പുറപ്പെട്ട് പുലര്‍ച്ചെ 4.50ന് കണ്ണൂരില്‍ ഇറങ്ങുന്ന തരത്തിലുമാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. മറ്റു റൂട്ടുകളില്‍ ടിക്കറ്റ് ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ മൂന്ന് സെക്ടറിന് പുറമേ ജിദ്ദ സര്‍വീസും എയര്‍ ഇന്ത്യ എക്‌സ്പ്രസ് നവംബര്‍ ഒന്നുമുതല്‍ നിര്‍ത്തലാക്കിയിരുന്നു. ഷാര്‍ജ, മസ്‌ക്കറ്റ്, ദുബായ്, റാസല്‍ഖൈമ സര്‍വീസുകള്‍ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി പ്രത്യേക വിമാന സര്‍വീസുകള്‍
പശ്ചിമേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഇന്ത്യയ്ക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ എയര്‍ലൈന്‍സ് കമ്പനികള്‍ക്ക് പുറമേ എമിറേറ്റ്‌സ് അടക്കമുള്ള വിദേശ കമ്പനികളും സര്‍വീസ് നടത്തുന്നുണ്ട്. ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനാണ് മുന്‍ഗണന. കേരളത്തിലെ വിമാനത്താവളങ്ങളിലും സര്‍വീസുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഇന്ത്യന്‍ എയര്‍ലൈന്‍സും വിദേശ വിമാന സര്‍വീസുകളും അടക്കം ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് 58 സര്‍വീസുകള്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഗള്‍ഫ് മേഖലയെ ബന്ധിപ്പിച്ച് ഇന്‍ഡിഗോ 30 വിമാനസര്‍വീസുകളും എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും 23 സര്‍വീസുകളും നടത്താൻ തീരുമാനിച്ചിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
