image

1 Jan 2024 11:27 AM GMT

Aviation

എ350 22മുതല്‍ സര്‍വീസാരംഭിക്കും

MyFin Desk

a350 aircraft will start service from 22nd of this month
X

Summary

  • ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് ആദ്യ സര്‍വീസ്
  • സര്‍വീസിനുള്ള ബുക്കിംഗ് എയര്‍ ഇന്ത്യ ആരംഭിച്ചു


എയര്‍ ഇന്ത്യയുടെ ആദ്യ എ350 വിമാനം ജനുവരി 22 മുതല്‍ ആഭ്യന്തര റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കും. ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കാണ് ആദ്യ സര്‍വീസ്.

എ350-900 വിമാനത്തിന് 316 സീറ്റുകളുള്ള മൂന്ന് ക്ലാസ് ക്യാബിന്‍ കോണ്‍ഫിഗറേഷനുണ്ടാകും. 28 ബിസിനസ് ക്ലാസും 24 പ്രീമിയം ഇക്കോണമിയും 264 ഇക്കണോമി സീറ്റുകളുമുണ്ടാകും.

''ഇന്ത്യയുടെ ആദ്യത്തെ എയര്‍ബസ് എ 350 2024 ജനുവരി 22 ന് വാണിജ്യ സേവനത്തില്‍ പ്രവേശിക്കും,'' എയര്‍ലൈന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. തുടക്കത്തില്‍, ക്രൂവിനെ പരിചയപ്പെടുത്തുന്നതിനും നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനും വേണ്ടി ആഭ്യന്തര റൂട്ടുകളില്‍ വിമാനം സര്‍വീസ് നടത്തും. ബെംഗളൂരു, ചെന്നൈ, ഡെല്‍ഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നാണ് വിമാനം സര്‍വീസ് നടത്തുക. പിന്നീട് ഭൂഖണ്ഡങ്ങളിലുടനീളമുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി വിമാനം ഉപയോഗിക്കും- പ്രസ്താവന തുട

രുന്നു.

എ350 വിമാനസര്‍വീസിനോട് അനുബന്ധിച്ച് എയര്‍ ഇന്ത്യ തിങ്കളാഴ്ചമുതല്‍ ബുക്കിംഗ് ആരംഭിച്ചു.