image

23 March 2024 6:15 AM GMT

Aviation

പൈലറ്റ് ക്ഷാമമില്ല, സര്‍വീസുകള്‍ വ്യാപിപ്പിക്കും ആകാശ

MyFin Desk

പൈലറ്റ് ക്ഷാമമില്ല, സര്‍വീസുകള്‍ വ്യാപിപ്പിക്കും ആകാശ
X

Summary

  • മൂന്ന് വര്‍ഷത്തിനുള്ളില്‍ ശൃംഖല വ്യാപിപ്പിക്കുമെന്ന് കമ്പനി
  • ലക്ഷ്യം അന്താരാഷ്ട്ര സര്‍വ്വീസുകള്‍
  • ഇന്ത്യയുടെ വ്യോമയാന രംഗത്ത കടുത്ത മുന്നേറ്റമാണ് സമീപ കാലങ്ങളായി കാഴ്ച്ച വച്ചുകൊണ്ടിരിക്കുന്നത്.


പൈലറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട ആശങ്കകള്‍ വേണ്ടെന്ന് ആകാശ എയര്‍ലൈന്‍. മതിയായ പൈലറ്റുമാരുള്ളതിനാല്‍ ഫ്‌ളൈറ്റ് ക്യാന്‍സല്‍ ചെയ്യില്ലെന്നെന്നാണ് ആകാശ എയറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനയ് ദുബെ വ്യക്തമാക്കിയിരിക്കുന്നത്. കമ്പനിയുടെ വളര്‍ച്ചയില്‍ ഇനിയും പൈലറ്റുമാര്‍ എത്തുമെന്നും നിലവില്‍ മറ്റ് എയര്‍ലൈനുകളെ അപേക്ഷിച്ച് അകാശയ്ക്ക് വളരെ കുറവ് ക്യാന്‍സലൈസേഷന്‍ മാത്രമാണുള്ളതെന്നും അദ്ദേഹം അറിയിച്ചു.

ഏകദേശം രണ്ട് വര്‍ഷം പഴക്കമുള്ള ബോയിംഗ് 737 വിമാനത്തെക്കുറിച്ചുള്ള ലോകമെമ്പാടുമുള്ള ആശങ്കകള്‍ക്കിടയില്‍, 'മഹത്തായ വിമാനം' എന്ന് വിശേഷിപ്പിച്ച ദുബെ ലോകത്തിലെ ഏറ്റവും ആധുനികവും ഇന്ധനക്ഷമതയുള്ളതുമായ വിമാനങ്ങളില്‍ ഒന്നാണെന്നും കൂട്ടിച്ചേര്‍ത്തു. നിലവില്‍ ആകാശക്ക് 3700 ഓളം ജീവനക്കാരുണ്ട്.

ഈ മാസാവസാനം ദോഹയിലേക്ക് സര്‍വ്വീസ് നടത്താനിരിക്കുകയാണ് എയര്‍ലൈന്‍. കൂടാതെ ദേശീയ അന്തര്‍ദേശീയ സര്‍വീസുകള്‍ വ്യാപിപ്പിക്കാനും പദ്ധയിുണ്ട്. ഇതിന്റെ ഭാഗമായി 200 ലധികം വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഗ്വാളിയോര്‍, ശ്രീനഗര്‍, പോര്‍ട്ട് ബ്ലെയര്‍, അയോധ്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.