image

18 Jan 2024 12:30 PM GMT

Aviation

പ്രതീക്ഷയുടെ നിറവിൽ ഇന്ത്യൻ വിമാനക്കമ്പനികൾ; 1,120 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍

MyFin Desk

3 indian airlines have placed orders for 1,120 aircraft in a year
X

Summary

  • 150 ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ക്കായി ആകാശ എയര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
  • എയര്‍ ഇന്ത്യ 470 വിമാനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഓര്‍ഡര്‍ ചെയ്തു.
  • നിലവില്‍ 730 ആണ് ഇന്ത്യന്‍ എയര്‍ലൈനുകളുടെ ഫ്‌ലീറ്റ് സൈസ്.


ഡല്‍ഹി: ആകാശ എയര്‍ 150 വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ പ്രഖ്യാപിച്ചതോടെ, ഒരു വര്‍ഷത്തിനുള്ളില്‍ മൊത്തം 1,120 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി, മൂന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍. രാജ്യത്തെ അതിവേഗം വളരുന്ന സിവില്‍ ഏവിയേഷന്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനായാണ് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍ എന്നിവ ഓര്‍ഡര്‍ നല്‍കിയത്.

737 മാക്സ് 10, 737 മാക്സ് 8-200 ജെറ്റുകള്‍ ഉള്‍പ്പെടുന്ന 150 ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ക്കായി രണ്ട് വര്‍ഷത്തില്‍ താഴെ പ്രായമുള്ള ആകാശ എയര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

2023-ല്‍, ആഭ്യന്തര വിമാന ഗതാഗതവും പുതിയ ഉയരങ്ങളില്‍ കയറുന്നത് കണ്ടപ്പോള്‍, എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ചേര്‍ന്ന് 970 വിമാനങ്ങള്‍ക്ക് ബോയിംഗും എയര്‍ബസും ഓര്‍ഡര്‍ നല്‍കി.

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ 470 വിമാനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഓര്‍ഡര്‍ ചെയ്തു. പിന്നീട് ജൂണില്‍, രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈന്‍ ഇന്‍ഡിഗോ എയര്‍ബസുമായി 500 നാരോ ബോഡി വിമാനങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ പ്രഖ്യാപിച്ചു.

ഇപ്പോള്‍, ആകാശ എയര്‍, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ 1,120 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ പറക്കാത്ത ഗ്രൗണ്ടഡ് ഗോ ഫസ്റ്റ് 72 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു. ആഭ്യന്തര വിമാനക്കമ്പനികള്‍ ഒന്നിച്ച് വരും വര്‍ഷങ്ങളില്‍ 1,600-ലധികം വിമാനങ്ങള്‍ ഡെലിവറി എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ 730 ആണ് ഇന്ത്യന്‍ എയര്‍ലൈനുകളുടെ ഫ്‌ലീറ്റ് സൈസ്.

2030ഓടെ ഇന്ത്യന്‍ വിമാനക്കമ്പനികളുടെ എണ്ണം 1,500 മുതല്‍ 2,000 വരെയാകുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ബുധനാഴ്ച പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സിവില്‍ ഏവിയേഷന്‍ വിപണികളിലൊന്നാണ് ഇന്ത്യ.