image

22 Sept 2025 4:00 PM IST

Aviation

ഉത്സവകാല ഡിസ്‌കൗണ്ടുകളുമായി ആകാശ എയര്‍

MyFin Desk

ഉത്സവകാല ഡിസ്‌കൗണ്ടുകളുമായി  ആകാശ എയര്‍
X

Summary

അന്താരാഷ്ട്ര സര്‍വീസുകളില്‍ 25 ശതമാനം വരെ കിഴിവ്


ഉത്സവകാല ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ച് ആകാശ എയര്‍. അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുള്ള ടിക്കറ്റ് നിരക്കില്‍ 25 ശതമാനം വരെ കിഴിവ്.

ഒക്ടോബര്‍ 2 വരെയാണ് ഈ ഉത്സവകാല ഓഫര്‍. ഭക്ഷണം, അധിക ലഗേജ്, സീറ്റ് തെരഞ്ഞെടുക്കല്‍, യാത്രക്കാര്‍ക്കുള്ള മുന്‍ഗണനാ ചെക്ക്-ഇന്‍ സൗകര്യം എന്നിവ കിഴിവുള്ള സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.

ആകാശ എയറിന്റെ വെബ്‌സൈറ്റിലോ മൊബൈല്‍ ആപ്പിലോ 'FESTIVE' എന്ന പ്രൊമോ കോഡ് ഉപയോഗിക്കുക. ഇതോടെ, ഉപഭോക്താക്കള്‍ക്ക് അന്താരാഷ്ട്ര റൂട്ടുകളിലെ ബുക്കിംഗുകള്‍ക്ക് അടിസ്ഥാന നിരക്കില്‍ 25% വരെ കിഴിവ് ലഭിക്കും. സെപ്റ്റംബര്‍ 25 മുതല്‍ ഈ സൗകര്യം തെരഞ്ഞെടുത്ത് യാത്ര ചെയ്യാം.

ആകാശ എയറിന്റെ നോണ്‍-സ്റ്റോപ്പ് ഫൈറ്റുകള്‍ക്കും ഓഫര്‍ ബാധകമാണ്. വില്‍പനയില്‍ വണ്‍-വേ, റൗണ്ട്-ട്രിപ്പ് ടിക്കറ്റുകള്‍ ഉള്‍പ്പെടുന്നു. 50% വരെ കിഴിവില്‍ യാത്രക്കാര്‍ക്ക് ഇഷ്ടപ്പെട്ട സീറ്റ് തിരഞ്ഞെടുക്കാം. മുന്‍കൂട്ടി വാങ്ങിയ അധിക ബാഗേജിന് ആകാശ എയര്‍ 10% കിഴിവും വാഗ്ദാനം ചെയ്യുന്നു.