1 April 2026 4:07 PM IST
Summary
ചരിത്രത്തിലാധ്യമായി എടിഎഫ് വില കിലോലിറ്ററിന് 2 ലക്ഷം രൂപ കടന്നു
ഏവിയേഷൻ ടർബൈൻ ഇന്ധനം വിമാന ഇന്ധന നിരക്കിൽ ഇരട്ടിയിലധികം വർധന. കിലോലിറ്ററിന് 2.07 ലക്ഷം രൂപ എന്ന റെക്കോർഡ് , നിരക്കിലേക്ക് ഇന്ധന വില ഉയർത്തി. ആഗോള രംഗത്ത് എണ്ണവിലയിലുണ്ടായ വർധനയാണ് ഇന്ധന വില വർധിപ്പിക്കാൻ കാരണം. ആഭ്യന്തര വിമാനക്കമ്പനികൾക്ക് 8.5 ശതമാനമായിരിക്കും നിരക്ക് വർധനവ്. ആഭ്യന്തര വിമാനക്കമ്പനികൾക്ക് ഇന്ധന വില കിലോലിറ്ററിന് 110,703.08 രൂപയായിരിക്കും. മിഡിൽ ഈസ്റ്റ് യുദ്ധത്തെത്തുടർന്ന് ആഗോള ഇന്ധന വിലകളിലുണ്ടായ കുതിച്ചുചാട്ടം എടിഎഫ് നിരക്കിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വർദ്ധനവിന് കാരണമായിരിക്കുകയാണ്.
എടിഎഫ് വില കിലോലിറ്ററിന് 2 ലക്ഷം രൂപ കടക്കുന്നത് ഇതാദ്യമാണ്. റഷ്യ യുക്രെയ്‌നെ ആക്രമിച്ചതിനുശേഷം എണ്ണവില ഉയർന്നതിനെത്തുടർന്ന് 2022 ൽ നിരക്കുകൾ കിലോലിറ്ററിന് 1.1 ലക്ഷം രൂപ ഉയർന്നതാണ് ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്. അതേസമയം
ആഭ്യന്തര വിമാനക്കമ്പനികൾക്ക് ലഭിച്ച ഇളവ് ആഭ്യന്തര യാത്രകളിലെ കുത്തനെയുള്ള നിരക്ക് വർദ്ധനവിൽ നിന്ന് സംരക്ഷിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ റാംമോഹൻ നായിഡു പറഞ്ഞു.
2001 മുതൽ എടിഎഫ് വില നിയന്ത്രണം നീക്കി. അന്താരാഷ്ട്ര മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ഇപ്പോൾ പ്രതിമാസം പരിഷ്കരിക്കുകയാണ് ചെയ്യുന്നത്. ആഗോള ഊർജ്ജ തടസ്സങ്ങളും ഹോർമുസ് കടലിടുക്ക് അടച്ചതുമാണ് കുത്തനെയുള്ള നിരക്ക് വർധനക്ക് കാരണം എന്നാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൻ്റെയും വിശദീകരണം.
പഠിക്കാം & സമ്പാദിക്കാം
Home
