image

5 Jan 2024 2:15 PM GMT

Aviation

അയോധ്യ വിമാനത്താവളത്തിന് ഇനി രാമായണ ഇതിഹാസരചയിതാവിന്റെ നാമം

MyFin Bureau

Ayodhya airport is named after the epic writer of Ramayana
X

Summary

  • പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
  • ഡിസംബര്‍ 30നാണ് മോദി വിമാനത്താവളം ഉദ്ഘാടനം ചെയ്തത്.
  • അന്താരാഷ്ട്ര വിമാനത്താവള പദവി നൽകും


ഡല്‍ഹി: അയോധ്യ വിമാനത്താവളത്തിന് 'മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം, അയോധ്യധാം' എന്ന് പേരിടാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ വെള്ളിയാഴ്ച അംഗീകാരം നല്‍കി. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കാനും തീരുമാനമായി.

ഡിസംബര്‍ 30നാണ് മോദി വിമാനത്താവളം ഉദ്ഘാടനം ചെയ്തത്.

രാമായണ ഇതിഹാസം രചിച്ച മഹര്‍ഷി വാല്മീകിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും ഇത് വിമാനത്താവളത്തിന്റെ ഐഡന്റിറ്റിക്ക് സാംസ്‌കാരിക സ്പര്‍ശം നല്‍കുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

അയോധ്യയുടെ സാമ്പത്തിക സാധ്യതകളും ആഗോള തീര്‍ഥാടന കേന്ദ്രമെന്ന നിലയില്‍ അതിന്റെ പ്രാധാന്യവും മനസ്സിലാക്കുന്നതിനും, വിദേശ തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വാതിലുകള്‍ തുറക്കുന്നതിനും അയോധ്യ വിമാനത്താവളത്തെ അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തുന്നത് പരമപ്രധാനമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. അന്താരാഷ്ട്ര തീര്‍ത്ഥാടകരെയും ബിസിനസ്സുകളെയും ആകര്‍ഷിക്കുന്നതിനുള്ള വിമാനത്താവളത്തിന്റെ സാധ്യതകള്‍ നഗരത്തിന്റെ ചരിത്രപരമായ പ്രാധാന്യവുമായി യോജിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു