image

16 March 2026 5:47 PM IST

Aviation

ഇതുവരെ റദ്ദാക്കിയത് 4335 വിമാനങ്ങൾ, പ്രതിസന്ധിയിൽ വ്യോമയാന മേഖല

MyFin Desk

gulf air increases number of flights
X

Summary

പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനുശേഷം ഇതുവരെ രാജ്യത്ത് റദ്ദു ചെയ്തത് 4335 വിമാനങ്ങൾ


പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഇന്ത്യയിൽ വിവിധ വിമാനക്കമ്പനികൾ റദ്ദാക്കിയത് 4,335 വിമാനങ്ങൾ. ആഭ്യന്തര സർവീസുകളും വിദേശ സർവീസുകളും ഇതിൽ ഉൾപ്പെടുന്നു. കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവാണ് ലോക്സഭയിൽ കണക്കുകൾ അവതരിപ്പിച്ചത്.

വിദേശ വിമാനക്കമ്പനികൾ 1187 വിമാനങ്ങൾ വരെ റദ്ദാക്കി. ഇന്ത്യൻ വിമാനക്കമ്പനികൾ 4335-ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. പശ്ചിമേഷ്യയിൽ സംഘർഷമുള്ളപ്പോഴും ഈ കാലയളവിൽ ഏകദേശം 2,197,80 പേർ രാജ്യത്തെ വ്യോമയാന മേഖലയിലൂടെ യാത്ര ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയും വിമാനനങ്ങളുടെ ക്രമാനുഗതമായ സർവീസും ഉറപ്പാക്കുന്നതിന് വിമാനക്കമ്പനികൾ ആവശ്യമായ പ്രവർത്തന ക്രമീകരണങ്ങൾ നടപ്പിലാക്കുന്നുണ്ട് എന്ന് നായിഡു ചൂണ്ടിക്കാട്ടി.

ഇന്ത്യൻ വ്യോമയാന വ്യവസായ രം​ഗതം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ഉയർന്ന ഇന്ധനച്ചെലവ് ഇപ്പോൾ പ്രതിസന്ധിയാണ്. 2025-26 സാമ്പത്തിക വർഷത്തിൽ മൊത്തം ​​നഷ്ടം 17000-18000 കോടി രൂപ ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർദ്ധിച്ചുവരുന്ന പ്രവർത്തന ചെലവുകളും യാത്രക്കാരുടെ മന്ദ​ഗതിയിലുള്ള വളർച്ചയും വിചാരിക്കുന്നതിലും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചേക്കും.2025 സാമ്പത്തിക വ‍ർഷത്തിലെ 5,500 കോടി രൂപയേക്കാൾ വളരെ കൂടുതലാണിത്.