image

5 Nov 2025 9:21 PM IST

Aviation

ഡല്‍ഹി-ടെല്‍ അവീവ് വിമാന സര്‍വീസുകള്‍ ജനുവരി മുതല്‍

MyFin Desk

ഡല്‍ഹി-ടെല്‍ അവീവ് വിമാന  സര്‍വീസുകള്‍ ജനുവരി മുതല്‍
X

Summary

ഞായറാഴ്ച മുതല്‍ വ്യാഴം വരെ ആഴ്ചയില്‍ അഞ്ച് വിമാനങ്ങളാണ് സര്‍വീസ് നടത്തുക


അടുത്ത വര്‍ഷം ജനുവരി 1 മതല്‍ എയര്‍ ഇന്ത്യ ഡല്‍ഹി-ടെല്‍ അവീവ് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഇസ്രയേല്‍ ടൂറിസം മന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാരത്തിനും സാമ്പത്തിക വിനിമയത്തിനും ഇത് ഉത്തേജനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

പുനഃസ്ഥാപിക്കുന്ന റൂട്ടില്‍ ഞായറാഴ്ച മുതല്‍ വ്യാഴം വരെ ആഴ്ചയില്‍ അഞ്ച് വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഇതിനായി നൂതന ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം ഉപയോഗിക്കും.

ഇത്കൂടാതെ ഇസ്രയേലി വിമാനക്കമ്പനിയായ ആര്‍ക്കിയ എയര്‍ലൈന്‍സും ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള റൂട്ട് വീണ്ടും തുറക്കുന്നതില്‍ ശക്തമായ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.മുംബൈ, ബെംഗളൂരു, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൂടുതല്‍ സര്‍വീസിനും ആര്‍ക്കിയ എയര്‍ലൈന്‍സ് താല്‍പര്യം പ്രകടിപ്പിക്കുന്നു. ഇന്ത്യന്‍ അംബാസഡറുമായുള്ള ആര്‍ക്കിയയുടെ സമീപകാല ഉന്നതതല കൂടിക്കാഴ്ച ഇത് അടിവരയിടുന്നു.ഈ റൂട്ടുകളില്‍ ദീര്‍ഘദൂര വിമാനങ്ങളുടെ ഉപയോഗം ആര്‍ക്കിയ നിലവില്‍ വിലയിരുത്തിവരികയാണ്.

'എയര്‍ ഇന്ത്യയുടെ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തിരിച്ചുവരുന്നത് ഒരു യഥാര്‍ത്ഥ ഗെയിം ചേഞ്ചറും ഞങ്ങള്‍ക്ക് ഒരു വലിയ വിജയവുമാണ്. ഇന്ത്യയില്‍ നിന്നുള്ള ടൂറിസത്തിന് ഇന്ധനം നല്‍കുന്നതിനുള്ള ഞങ്ങളുടെ ഏറ്റവും വലിയ മുന്‍ഗണനയാണ് ഈ നേരിട്ടുള്ള ലിങ്ക്. ഇത് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇസ്രയേലിന്റെ സമ്പന്നമായ സംസ്‌കാരം, ചരിത്രം, ഊര്‍ജ്ജസ്വലമായ ഭൂപ്രകൃതി എന്നിവ അനുഭവിക്കാന്‍ മുമ്പെന്നത്തേക്കാളും എളുപ്പമാക്കുന്നു. ആര്‍ക്കിയയില്‍ നിന്നുള്ള അധിക താല്‍പ്പര്യം വിപണിയുടെ ചലനാത്മകതയെ സ്ഥിരീകരിക്കുന്നു,' ഇസ്രയേല്‍ ടൂറിസം മന്ത്രാലയത്തിലെ ടൂറിസം കാര്യ കോണ്‍സല്‍ ഗാലിറ്റ് ഹോഫ്മാന്‍ പറഞ്ഞു.

ഇന്ത്യന്‍ വിനോദസഞ്ചാരികളെ ഇരുകൈകളും നീട്ടി സ്വീകരിക്കാനും ഇസ്രയേല്‍ എന്തുകൊണ്ട് തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണെന്ന് കാണിച്ചുകൊടുക്കാനും തങ്ങള്‍ തയ്യാറാണെന്നും ഗാലിറ്റ് ഹോഫ്മാന്‍ കൂട്ടിച്ചേര്‍ത്തു.