image

16 Aug 2023 4:11 AM GMT

Aviation

ജുലൈയില്‍ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ 25% വര്‍ധന

MyFin Desk

indigo service to new destinations
X

Summary

  • 76.75 ലക്ഷം യാത്രക്കാരുമായി ജുലൈയില്‍ ഇന്‍ഡിഗോ പറന്നു


ജുലൈയില്‍ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2022 ജുലൈ മാസത്തെ അപേക്ഷിച്ച് 2023 ജുലൈയില്‍ 1.21 കോടി യാത്രക്കാരാണു വിമാനയാത്ര നടത്തിയതെന്നു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) കണക്കുകള്‍ സൂചിപ്പിച്ചു.

2022 ജുലൈ മാസത്തില്‍ 97.05 ലക്ഷം യാത്രക്കാരാണു വിമാനയാത്ര നടത്തിയത്.

2023 ജുലൈയില്‍ 76.75 ലക്ഷം യാത്രക്കാരുമായി ഇന്‍ഡിഗോ പറന്നു. അതിലൂടെ 63.4 ശതമാനം വിപണി വിഹിതം കരസ്ഥമാക്കുകയും ചെയ്തു. 11.98 ലക്ഷം യാത്രക്കാരുമായി രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ടാറ്റാ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയാണ്. വിപണി വിഹിതം 9.9 ശതമാനം. ടാറ്റാ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും സംയുക്തമായി നടത്തുന്ന വിസ്താര10.20 ലക്ഷം യാത്രക്കാരുമായി ജുലൈയില്‍ സര്‍വീസ് നടത്തി.

സ്‌പൈസ് ജെറ്റ് ജുലൈ മാസത്തില്‍ 5.04 ലക്ഷം യാത്രക്കാരെയാണു വഹിച്ചത്.

2023 ജനുവരി-ജുലൈയില്‍ ആഭ്യന്തര എയര്‍ലൈന്‍സ് മൊത്തം 881.94 ലക്ഷം യാത്രക്കാരുമായി പറന്നു.

2022 ഇതേ കാലയളവില്‍ 669.54 ലക്ഷം യാത്രക്കാരായിരുന്നു. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 31.72 ശതമാനത്തിന്റെ വര്‍ധനയാണ് ഈ വര്‍ഷം കൈവരിച്ചത്.