image

13 March 2026 9:39 PM IST

Aviation

വിമാനയാത്രയ്ക്ക് ചെലവേറും; ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി ഇന്‍ഡിഗോ

MyFin Desk

വിമാനയാത്രയ്ക്ക് ചെലവേറും; ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി ഇന്‍ഡിഗോ
X

Summary

ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും


പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി ഇന്‍ഡിഗോ. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. എയര്‍ ഇന്ത്യയ്ക്ക് പിന്നാലെയാണ് ഇന്‍ഡിഗോയുടെ നടപടി.

പശ്ചിമേഷ്യന്‍ സംഘര്‍ഷം വ്യോമയാന മേഖലയില്‍ കടുന്ന പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 425 രൂപ മുതല്‍ 2300 രൂപവരെ സര്‍ചാര്‍ജ് ഈടാക്കാനാണ് തീരുമാനം. യാത്ര ചെയ്യുന്ന ദൂരത്തിനനുസരിച്ച് ഇന്ധന സര്‍ചാര്‍ജില്‍ മാറ്റമുണ്ടാകും. ആഭ്യന്തര ടിക്കറ്റുകള്‍ക്ക് 425 രൂപ അധികമായി ഈടാക്കും. മിഡില്‍ ഈസ്റ്റ് ടിക്കറ്റുകള്‍ക്ക് 900 രൂപയും ഈടാക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു.തെക്കുകിഴക്കന്‍ ഏഷ്യ, ചൈന, ആഫ്രിക്ക, പശ്ചിമേഷ്യ ടിക്കറ്റുകള്‍ക്ക് 1,800 രൂപയാണ് ഈടാക്കുക.