24 Dec 2025 5:52 PM IST
Summary
അല്‍ഹിന്ദ് എയര്‍, ഫ്‌ലൈ എക്‌സ്പ്രസ് എന്നീ കമ്പനികള്‍ക്കാണ് സര്‍ക്കാര്‍ എന്‍ഒസി നല്‍കിയിരിക്കുന്നത്.
ഡിസംബര്‍ ആദ്യം ഉണ്ടായ ഇന്‍ഡിഗോ പ്രതിസന്ധിയ്ക്ക് പിന്നാലെ രണ്ട് പുതിയ എയര്‍ലൈനുകള്‍ക്കാണ് വ്യോമയാന മന്ത്രാലയം എന്‍ഒസി അനുവദിച്ചിരിക്കുന്നത്. കൂടുതല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അവസരം നല്‍കാനും യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാനും വ്യോമയാന മേഖലയില്‍ കുത്തക ഒഴിവാക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമമായാണ് ഈ നീക്കം. അല്‍ഹിന്ദ് എയര്‍, ഫ്‌ലൈ എക്‌സ്പ്രസ് എന്നീ കമ്പനികള്‍ക്കാണ് സര്‍ക്കാര്‍ എന്‍ഒസി നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ നിന്നുള്ള കമ്പനിയാണ് അല്‍ഹിന്ദ് എയര്‍. ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷാങ്ക് എയറിന് നേരത്തെ തന്നെ എന്‍ഒസി ലഭിച്ചിട്ടുണ്ട്. മൂന്ന് കമ്പനികളും 2026ല്‍ തന്നെ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിമാന വിപണികളില്‍ ഒന്നായ ഇന്ത്യന്‍ വിമാന വ്യവസായത്തില്‍ കൂടുതല്‍ എയര്‍ലൈനുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
ഉഡാന്‍ പോലുള്ള പദ്ധതികള്‍, സ്റ്റാര്‍ എയര്‍, ഇന്ത്യ വണ്‍ എയര്‍, ഫ്‌ലൈ91 തുടങ്ങിയ ചെറിയ കാരിയറുകള്‍ക്ക് രാജ്യത്തിനകത്ത് റീജ്യണല്‍ കണക്ടിവിറ്റിയില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ സഹായിച്ചിട്ടുണ്ട്, കൂടാതെ ഇനിയും വളര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോയ്ക്ക് നേരിട്ട പ്രതിസന്ധി മൂലം 10 ദിവസത്തിനുള്ളില്‍ ഏകദേശം 4,500 വിമാനങ്ങളാണ് റദ്ദാക്കിയത്. അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകളെ ഇത് കാര്യമായിത്തന്നെ ബാധിക്കുകയും ചെയ്തിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
