image

13 Feb 2024 7:07 AM GMT

Aviation

എയര്‍ലൈനുകള്‍ സമയക്രമം പാലിക്കുന്നതില്‍ പരാജയപ്പെടുന്നു

MyFin Desk

airlines fail to meet deadlines
X

Summary

  • ലഗേജ് പ്രശ്‌നങ്ങളും സ്റ്റാഫുകളുടെ പെരുമാറ്റവും പ്രശ്‌നമായി
  • അപ്‌ഡേറ്റുകള്‍ യാത്രക്കാരെ അറിയിക്കുന്നതില്‍ കമ്പനികള്‍ പരാജയപ്പെട്ടു
  • വിമാനത്തിനുള്ളില്‍ വിനോദസംവിധാനങ്ങള്‍ കുറവ്


കൃത്യസമയം പാലിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ നേരിട്ട്് വിമാനക്കമ്പനികള്‍. ഇന്‍ഡിഗോ, സ്പൈസ്ജെറ്റ്, എയര്‍ ഇന്ത്യ, വിസ്താര, ആകാശ എയര്‍ എന്നിവയെല്ലാം കഴിഞ്ഞമാസം താളംതെറ്റി. വൈകിയ ഫ്‌ലൈറ്റുകളുടെ കഥകള്‍, ജീവനക്കാരുടെ പരുഷമായ പെരുമാറ്റം, ലഗേജ് പ്രശ്‌നങ്ങള്‍ എന്നിവ കഴിഞ്ഞ കുറച്ച് മാസങ്ങളായി പതിവായിരുന്നു.

ഡെല്‍ഹി, ലഖ്നൗ, കോഴിക്കോട് ഉള്‍പ്പെടെയുള്ള വിവിധ വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ റദ്ദാക്കുന്നതിന് മുമ്പ് മുന്‍കൂര്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇത് പ്രതിസന്ധിക്ക് വഴിയൊരുക്കി. കൂടാതെ കാലാവസ്ഥാ പ്രശ്നം, സാങ്കേതിക തകരാറുകള്‍, എയര്‍ലൈനുകളുടെയും എയര്‍പോര്‍ട്ട് ജീവനക്കാരുടെയും പെരുമാറ്റം എന്നിവയും യാത്രക്കാര്‍ അഭിമുഖീകരിച്ചു. സമയബന്ധിതമായ അപ്ഡേറ്റുകളുടെ അഭാവവും യാത്രക്കാരെ വലച്ചു.

എയര്‍ ഇന്ത്യയും വിസ്താരയും കൃത്യസമയം പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടതായി 69 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. യാത്രക്കാരില്‍ 55 ശതമാനം പേരും വിമാനത്തിന്റെ അറ്റകുറ്റപ്പണിയില്‍ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഏകദേശം 38 ശതമാനം പേര്‍ ജീവനക്കാരുടെ പെരുമാറ്റത്തില്‍ ഉള്ള പ്രശ്നങ്ങള്‍ സൂചിപ്പിച്ചു. വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോള്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ കമ്പനികള്‍ പരാജയപ്പെടുന്നതായി 38 ശതമാനം പേര്‍ പറയുന്നു.

24 ശതമാനം പേര്‍ക്ക് ഉപഭോക്തൃ പ്രശ്നങ്ങളുണ്ടെങ്കില്‍, സര്‍വേയില്‍ പങ്കെടുത്ത മറ്റ് 24 ശതമാനം പേര്‍ വിമാനത്തിനുള്ളിലെ വിനോദ സംവിധാനങ്ങള്‍ കുറവാണെന്ന് പറഞ്ഞു.

വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ വിവര കൈമാറ്റമാണ് എയര്‍ലൈനുമായുള്ള രണ്ടാമത്തെ വലിയ പ്രശ്‌നം. യാത്രക്കാര്‍ പലപ്പോഴും അത് അറിയുന്നില്ല.

ലഗേജ് കൈകാര്യം ചെയ്യല്‍, വിമാനത്തിന്റെ ഗുണനിലവാരവും പരിപാലനവും, ഭക്ഷണത്തിന്റെ ഗുണനിലവാരം, വിമാനത്തിനുള്ളിലെ വിനോദ സംവിധാനങ്ങള്‍, ഉപഭോക്തൃ സേവനങ്ങള്‍, ജീവനക്കാരുടെ മനോഭാവം, മര്യാദ എന്നിവയായിരുന്നു സ്‌പൈസ് ജെറ്റിന്റെ മറ്റ് പ്രസക്തമായ പ്രശ്‌നങ്ങള്‍.

ഇന്‍ഡിഗോ, ജീവനക്കാരുടെ മനോഭാവത്തിലും മര്യാദയിലും യാത്രക്കാരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം യാത്രക്കാരും എയര്‍ലൈന്‍ ജീവനക്കാരുടെ മനോഭാവവും മര്യാദയും സംബന്ധിച്ച പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആകാശ എയറിന്റെ കാര്യത്തില്‍, സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനം യാത്രക്കാര്‍ ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അടയാളപ്പെടുത്തിയപ്പോള്‍ 50 ശതമാനം പേര്‍ സമയബന്ധിതമായി പ്രവര്‍ത്തിക്കുന്നത് വലിയ പ്രശ്നമാണെന്ന് പറഞ്ഞു.

ഇന്ത്യയിലെ 302 ജില്ലകളിലെ വിമാനക്കമ്പനികളില്‍ നിന്ന് 47,000-ത്തിലധികം പ്രതികരണങ്ങള്‍ എയര്‍ലൈനുകളുടെ സര്‍വേയ്ക്ക് ലഭിച്ചു. പ്രതികരിച്ചവര്‍ 66% പുരുഷന്മാരും 34% സ്ത്രീകളുമാണ്.