image

16 Jan 2024 6:49 AM GMT

Aviation

സ്‌പൈസ് ജെറ്റ് മൂലധന നിക്ഷേപത്തിന് ബിഎസ്ഇയില്‍ നിന്ന് അംഗീകാരം

MyFin Desk

spicejet gets approval from bse for capital investment
X

Summary

  • ഫണ്ട് ഇന്‍ഫ്യൂഷന്റെ ഒരു പ്രധാന ഭാഗം എയര്‍ലൈനിന്റെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കും
  • മുന്‍ഗണനാ അടിസ്ഥാനത്തില്‍ ഇക്വിറ്റി ഷെയറുകളാക്കി മാറ്റാവുന്ന ഇക്വിറ്റി ഷെയറുകളും വാറന്റുകളും നൽകാം
  • ഫണ്ട് ഇന്‍ഫ്യൂഷന്റെ ഒരു പ്രധാന ഭാഗം നെറ്റ്വര്‍ക്ക് വികസിപ്പിക്കാന്‍ ഉപയോഗിക്കും


മുംബൈ: സ്‌പൈസ് ജെറ്റിന് 2,242 കോടി രൂപയുടെ മൂലധന നിക്ഷേപത്തിന് ബിഎസ്ഇയില്‍ നിന്ന് തത്വത്തിലുള്ള അനുമതി ലഭിച്ചതായി കമ്പനി തിങ്കളാഴ്ച അറിയിച്ചു.

ഫണ്ട് ഇന്‍ഫ്യൂഷന്റെ ഒരു പ്രധാന ഭാഗം എയര്‍ലൈനിന്റെ വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്ന് കമ്പനി പറഞ്ഞു.

മുന്‍ഗണനാ അടിസ്ഥാനത്തില്‍ ഇക്വിറ്റി ഷെയറുകളാക്കി മാറ്റാവുന്ന ഇക്വിറ്റി ഷെയറുകളും വാറന്റുകളും നല്‍കുന്നതിന് സ്‌പൈസ് ജെറ്റിന് ബിഎസ്ഇയില്‍ നിന്ന് തത്വത്തിലുള്ള അംഗീകാരം ലഭിച്ചതായി എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഈ അംഗീകാരം എയര്‍ലൈനില്‍ 2,242 കോടി രൂപയുടെ പുതിയ ഫണ്ട് നിക്ഷേപത്തിന് വഴിയൊരുക്കുന്നു.

ഫണ്ട് ഇന്‍ഫ്യൂഷന്റെ ഒരു പ്രധാന ഭാഗം എയര്‍ലൈനിന്റെ വളര്‍ച്ചയ്ക്ക് ഇന്ധനം നല്‍കാനും നെറ്റ്വര്‍ക്ക് വികസിപ്പിക്കാനും ഗ്രൗണ്ട് ചെയ്ത വിമാനങ്ങള്‍ പ്രവര്‍ത്തനത്തിലേക്ക് തിരികെ കൊണ്ടുവരാനുമാണ് ഉപയോഗിക്കുക.

ഫണ്ട് ഇന്‍ഫ്യൂഷന്‍ സ്‌പൈസ് ജെറ്റിന് പുതിയ വഴികള്‍ തുറക്കുമെന്ന് വിശ്വസിക്കുന്നതായി സ്‌പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് പറഞ്ഞു. ഇത് അവസരങ്ങള്‍ മുതലാക്കാനും ഇന്ത്യയിലെ വ്യോമയാന മേഖലയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കാനും കമ്പനിയെ പ്രാപ്തരാക്കുമെന്ന് അജയ് സിംഗ് പറഞ്ഞു.