image

24 Dec 2022 4:53 AM GMT

Aviation

ചെക്ക്- ഇൻ സമയം കുറയ്ക്കാൻ വിമാന ടിക്കറ്റിൽ ബാര്‍കോഡിന് നിര്‍ദ്ദേശം

MyFin Desk

Air india tata airlines
X

Air india tata airlines 


ഡെല്‍ഹി: വിമാനത്താവളങ്ങളിലെ ചെക്ക് ഇന്‍ സമയം കുറയ്ക്കാന്‍, കമ്പനികളോട് ബാര്‍കോഡ് ഉൾപ്പെടുത്തിയ ഇ-ടിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍, എയര്‍ലൈന്‍ കമ്പനികള്‍ ഈ ആവശ്യത്തെ എതിര്‍ത്തെന്നും, വലിയ തോതില്‍ ടിക്കറ്റുകള്‍ നൽകുന്നത് ട്രാവല്‍ ഏജന്റുകളാണെന്നും തങ്ങള്‍ക്ക് ഇതില്‍ ഉത്തരവാദിത്വം ഇല്ലെന്നും എയര്‍ലൈന്‍ കമ്പനികള്‍ വ്യക്തമാക്കി.

മിക്ക വിമാനത്താവളങ്ങളുടെയും പ്രവേശന ഗേറ്റുകളില്‍ എപ്പോഴും വലിയ തിരക്കായിരിക്കും. യാത്രക്കാര്‍ വിവിധ തരം ടിക്കറ്റുമായാണ് എത്താറ്. ഇവയെല്ലാം സെക്യൂരിറ്റി ജീവനക്കാര്‍ പരിശോധിക്കണം. ഡെല്‍ഹി, മുംബൈ തുടങ്ങിയ വിമാനത്താവളങ്ങളില്‍ 2-ഡി ബാര്‍കോഡ് സ്‌കാനറുകളുണ്ട്. എന്നാല്‍, ഇവയൊന്നും ഉപയോഗിക്കുന്നില്ലെന്നും വിമാനത്താവളവുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.


ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങള്‍, പ്രത്യേകിച്ച് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ എന്‍ട്രി ഗേറ്റുകളിലും, സുരക്ഷാ പരിശോധനകളിലും ദീര്‍ഘനേരം കാത്തിരിക്കേണ്ടിവരുന്നതായും, വലിയ തിരക്ക് നേരിടേണ്ടി വരുന്നെന്നുമുള്ള പരാതികള്‍ യാത്രക്കാരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നുണ്ട്.

ബാര്‍കോഡുകളുള്ള ഇ-ടിക്കറ്റുകള്‍ ആദ്യം നിര്‍ദ്ദേശിച്ചത് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ആണ്. വ്യാജ ടിക്കറ്റുകളെ തടയാനും ഈ നടപടിയിലൂടെ കഴിയുമെന്നതും ഈ നിര്‍ദ്ദേശത്തിനു പിന്നിലുണ്ട്. എന്നാല്‍, ട്രാവല്‍ ഏജന്റുമാര്‍ക്ക് 2-ഡി ബാര്‍കോഡിനുള്ള സൗകര്യമില്ലാത്തത് ടിക്കറ്റുകള്‍ക്ക് ഒരു ഏകീകൃത ഫോര്‍മാറ്റ് നല്്കാന്‍ തടസമാണെന്നാണ് എയര്‍ലൈനുകള്‍ വ്യക്തമാക്കുന്നത്.

'ഇ-ടിക്കറ്റുകളില്‍ യാത്രക്കാരന്‍, പിഎന്‍ആര്‍, യാത്ര എന്നീ വിവരങ്ങള്‍ മാത്രമേ ഉണ്ടായിരിക്കാവൂ എന്നാണ് അയാട്ട ( IATA) നിര്‍ദ്ദേശം.