5 Jan 2026 3:45 PM IST
Summary
സിംഗപ്പൂരിലെ ചാംഗി വിമാനത്താവളം വഴി സഞ്ചരിക്കുന്നവരുടെ സംഖ്യ ഇന്ന് കോടികളാണ്. എന്താണ് ഈ വിമാനത്താവളത്തിന്റെ ആകര്‍ഷണം?
കഴിഞ്ഞവര്‍ഷം സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിലൂടെ യാത്രചെയ്തവരുടെ എണ്ണം 7 കോടി കടന്നു.എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിത്. 2024 ല്‍ ഇത് 6 .7 കോടി അന്താരാഷ്ട്ര സന്ദര്‍ശകരായിരുന്നുവെന്ന് ആക്ടിംഗ് ഗതാഗത മന്ത്രി ജെഫ്രി സിയോവ്.
കോവിഡിന് മുമ്പ് ചാംഗിവഴി സഞ്ചരിച്ച 6 .8ലക്ഷം യാത്രക്കാര്‍ എന്നകണക്കാണ് 2025-ല്‍ തിരുത്തപ്പെട്ടതെന്ന് ദി സ്‌ട്രെയിറ്റ്‌സ് ടൈംസിന്റെ റിപ്പോര്‍ട്ട് പറയുന്നു.
ടെര്‍മിനല്‍ 5-ന്റെ പ്രത്യേകത
ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ചാംഗി വിമാനത്താവളത്തില്‍ നിര്‍മിക്കാനൊരുങ്ങുന്ന അഞ്ചാം ടെര്‍മിനല്‍. സിംഗപ്പൂരിന്റെ ഭാവി വ്യോമയാനത്തെയാണ് ഇത് പ്രതിനിധീകരിക്കുക. ഓട്ടോമേഷനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന.ചാംഗി വിമാനത്താവളത്തിലെ ടെര്‍മിനല്‍ 5 (ടി5) നിര്‍മ്മിക്കാനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഇതിന്റെ സൂപ്പര്‍സ്ട്രക്ചറിനായി ചാംഗി എയര്‍പോര്‍ട്ട് ഗ്രൂപ്പ് ടെന്‍ഡര്‍ ഉടന്‍ ആരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.
ടി5 വിമാനത്താവളത്തിന്റെ യാത്രക്കാരുടെ ശേഷി പ്രതിവര്‍ഷം 55 ശതമാനത്തിലധികം വര്‍ദ്ധിപ്പിക്കും. 2030 കളുടെ മധ്യത്തോടെ പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിക്കും.
എന്താണ് ചാംഗിയുടെ പ്രത്യേകത
നിരവധി പ്രത്യേകതകള്‍ ഉള്‍ക്കള്ളുന്നതാണ് ചാംഗി വിമാനത്താവളം. ഒരു നിര്‍ണായക വിമാനത്താവളം എന്നതിലുപരി സിംഗപ്പൂരിന്റെ പ്രധാന വരുമാന കേന്ദ്രം കൂടിയാണ് ഇത്. സിംഗപ്പൂരിന്റെ ജിഡിപിയുടെ 5ശതമാനം ഇവിടെനിന്നും ലഭിക്കുന്നു. അസാധാരണമായ യാത്രാ അനുഭവം, നൂതനമായ രൂപകല്‍പ്പന, തടസമില്ലാത്ത കണക്റ്റിവിറ്റി എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ എയര്‍പോര്‍ട്ട്.
നിരവധി ആഗോള ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന 100-ലധികം എയര്‍ലൈനുകളുടെ ഒരു അടിത്തറയാണ് ചാംഗി. ടൂറിസം കൂടാതെ ലോജിസ്റ്റിക്‌സ്, നിര്‍മ്മാണം, എയ്റോസ്പേസ് മേഖലകള്‍ എന്നിവയ്ക്കും ഈ എയർപോർട്ട് പിന്തുണ നൽകുന്നു.
ഏഷ്യ, ഓഷ്യാനിയ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന ദശലക്ഷക്കണക്കിന് യാത്രക്കാര്‍ക്കും ടണ്‍ കണക്കിന് കാര്‍ഗോയ്ക്കും വര്‍ഷം തോറും ചാംഗി സൗകര്യമൊരുക്കുന്നു.
ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി സ്ഥിരമായി റാങ്ക് ചെയ്യുന്ന എയര്‍പോര്‍ട്ടുകൂടിയാണ് ചാംഗി. സിംഗപ്പൂര്‍വഴി യാത്രചെയ്യുന്നവരെല്ലാം ചാംഗിവഴി യാത്ര ചെയ്യാൻ ശമിക്കുന്നത് എയര്‍പോര്‍ട്ടിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
