image

18 April 2024 9:53 AM GMT

Aviation

ദോഹ ഹമദ് ലോകത്തിലെ ഒന്നാം നമ്പര്‍ എയര്‍പോര്‍ട്ട്; ഇന്ത്യ ആദ്യം 50 ല്‍ ഒന്ന് മാത്രം

MyFin Desk

doha hamad is the number one airport in the world
X

Summary

  • കനത്ത മഴയെ തുടര്‍ന്ന വെള്ളത്തില്‍ മുങ്ങിയ ദുബായ് വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ മുന്നേറി. കഴിഞ്ഞ വര്‍ഷം 17-ല്‍ നിന്ന് ഏഴാം റാങ്കിലേക്ക് ഉയര്‍ന്നു.
  • യൂറോപ്പ് ശക്തമായ സാന്നിധ്യം നിലനിര്‍ത്തി, പാരീസ് ചാള്‍സ് ഡി ഗല്ലെ, മ്യൂണിക്ക്, സൂറിച്ച്, ഇസ്താംബുള്‍ എന്നിവയെല്ലാം ആദ്യ 10 ല്‍ തുടരുന്നു.
  • യുഎസിലെ ഏറ്റവും മുന്നിലുള്ള വിമാനത്താവളമായ സിയാറ്റില്‍-ടകോമ പോലുംആറ് സ്ഥാനങ്ങള്‍ ഇടിഞ്ഞ് 24 ാം സ്ഥാനത്തെത്തി.


വ്യോമയാന മേഖലയിലെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ് ഇത്തവണ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്വന്തം. 12 തവണ തുടര്‍ച്ചയായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്ന ചാംഗി വിമാനത്താവളത്തിന് ഇത്തവണ 13 നിര്‍ഭാഗ്യമായിരുന്നു ഫലം.

ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ നാല് എണ്ണം മാത്രമാണ് മികച്ച പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ വിമാനത്താവളങ്ങള്‍. ആദ്യ 50 റാങ്കില്‍ ഒന്ന് മാത്രമാണ്. ഡല്‍ഹി വിമാനത്താവളം പട്ടികയില്‍ 36 ാം റാങ്ക് നിലനിര്‍ത്തി. മുംബൈ വിമാനത്താവളം മികച്ച 100 വിമാനത്താവളങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചെങ്കിലും കഴിഞ്ഞ വര്‍ഷം 84 ാം സ്ഥാനത്തുണ്ടായിരുന്ന മുംബൈ 95 ലേക്ക് താഴ്ന്നു.

മികച്ച 100 വിമാനത്താവളങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം 69 ല്‍ നിന്ന് 59 ാം സ്ഥാനത്തേക്ക് ഉയര്‍ന്നെങ്കിലും ബെംഗളുരു വിമാനത്താവളം 10 റാങ്ക് ഉയര്‍ന്നു. 2024 ലെ സ്‌കൈട്രാക്‌സ് ലോകത്തിലെ ഏറ്റവും മികച്ച 100 എയര്‍പോര്‍ട്ടുകള്‍ പ്രകാരം 2023 ല്‍ ലോകത്തിലെ ഏറ്റവും മികച്ച 65 ാമത്തെ എയര്‍പോട്ടില്‍ നിന്ന് ഹൈദരാബാദ് വിമാനത്താവളവും 61 ാം സ്ഥാനത്തേക്ക് മുന്നേറി.

തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ചാംഗി. അതേസമയം 75 ഫൂട്ബാള്‍ മൈതാനങ്ങള്‍ക്ക് തുല്യമായ ആറ് ലക്ഷം ചതുരശ്ര മീറ്ററിലാണ് ദോഹയില പ്രധാന വിമാനത്താവളമായ ഹമദ് വ്യാപിച്ച് കിടക്കുന്നത്. എല്ലാ വര്‍ഷവും കടുത്ത മത്സരത്തിനൊടുവിലാണ് രണ്ടാം സ്ഥാനം ഹമദ് വിമാനത്താവളം സ്വന്തമാക്കിയിരുന്നത്. ലോകത്തിലെ ഏറ്റവും വാസ്തുവിദ്യാപരമായി പ്രാധാന്യമുള്ള ടെര്‍മിനല്‍ കോംപ്ലക്സ് എന്നും ആഡംബരപൂര്‍ണമായ ഒന്നായും ഇതിനെ വിശേഷിപ്പിക്കുന്നു.

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള ഇഞ്ചിയോണ്‍ വിമാനത്താവളമാണ് മൂന്നാം സ്ഥാനത്തുള്ളത്. 2024ലെ ഏറ്റവും കുടുംബസൗഹൃദ വിമാനത്താവളമായും ഇത് തിരഞ്ഞെടുക്കപ്പെട്ടു. ടോക്കിയോയിലെ ഹനേഡ, നരിത വിമാനത്താവളങ്ങള്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ എത്തി. ഹോങ്കോംഗ് വിമാനത്താവളം 22 ല്‍ നിന്നും നില മെച്ചപ്പെടുത്തി 11 ല്‍ എത്തിയിട്ടുണ്ട്. കൊവിഡിന് ശേഷ െവ്യോമയാന മേഖലയിലുണ്ടായ മുന്നേറ്റമാണ് ഈ നേട്ടത്തിന് കാരണം.