13 May 2026 4:15 PM IST
Summary
ഒരു പഞ്ചസാര മില്ലിൽ നിന്ന് തുടങ്ങിയതാണ്. 2 .10 ലക്ഷം കോടി രൂപയിലേക്കൊരു ബിസിനസ് വിജയം.
ഒരു പഞ്ചസാര മില്ലിൽ നിന്ന് തുടങ്ങിയതാണ്. 100 വർഷം എന്ന അപൂർവ ബിസിനസ് നേട്ടവുമായി ബജാജ് ഗ്രൂപ്പ്. ഇന്ന് 10 ലക്ഷം കോടി രൂപയിലധികം വിപണി മൂല്യമുള്ള ബജാജ് ഗ്രൂപ്പ് നേടുന്ന വരുമാനം രണ്ടു ലക്ഷം കോടി രൂപയിലേറെ. ഇന്ന് 100ലധികം കമ്പനികളുമായി ബിസിനസ് ചെയ്യുന്നത് ഇന്ത്യയിൽ മാത്രമല്ല വിവിധ രാജ്യങ്ങളിലാണ്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ജംനാലാൽ ബജാജാണ് ഈ ബിസിനസ് ഗ്രൂപ്പിന് തുടക്കമിടുന്നത്. 1926-ൽ സ്ഥാപിച്ച ഈ ബിസിനസ് ഗ്രൂപ്പ് ജോലി നൽകുന്നത് 1.3 ലക്ഷം ആളുകൾക്കാണ്.

തുടക്കം മധുരം കിനിയുന്ന പഞ്ചസാര ഫാക്ടറിയിൽ നിന്ന്
1926ൽ ആണ് ആദ്യ ബിസിനസിൻ്റെ തുടക്കം, ഒരു പഞ്ചസാര ഫാക്ടറിയിൽ നിന്ന് ആരംഭിച്ച ബജാജ് ഗ്രൂപ്പിന് ബജാജ് ഓട്ടോ, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, ബജാജ് ഇലക്ട്രിക്കൽസ് തുടങ്ങി ഒട്ടേറെ ശാഖകളുണ്ട്. ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളിലേക്ക് ബജാജ് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. മഹാത്മാഗാന്ധിയുടെ അടുത്ത വിശ്വസ്തൻ കൂടെയായിരുന്നു സ്ഥാപനത്തിന് തുടക്കമിട്ട ജംനാലാൽ. ദലിതർക്ക് തങ്ങളുടെ കുടുംബ ക്ഷേത്രങ്ങൾ തുറന്നുകൊടുത്തും, ശൈശവ വിവാഹം പോലുള്ള സാമൂഹിക തിന്മകൾക്കെതിരെ പോരാടിയും അക്കാലത്ത് ശ്രദ്ധേയനായിരുന്നു. രാജ്യത്തെ തന്നെ ആദ്യ പഞ്ചസാര പ്ലാന്റ് വിദേശ ആശ്രിതത്വം കുറയ്ക്കുന്നതിനായി രാജ്യത്ത് നിർമ്മിച്ചതാണ്. ജംനാലാലിന്റെ മരണശേഷം, മക്കൾ ബിസിനസ് ഏറ്റെടുത്തു. കമൽനായനും രാമകൃഷ്ണ ബജാജും ചേർന്നാണ് സ്വാതന്ത്ര്യാനന്തരമുള്ള പുതിയ ബിസിനസുകൾക്ക് ചുക്കാൻ പിടിച്ചത്.
സ്റ്റീൽ, യാത്ര, കൺസ്യൂമർ ഇലക്ട്രിക്കൽസ് തുടങ്ങിയ വിവിധ മേഖലകളിൽ കമ്പനി പിന്നീട് ബിസിനസ് വ്യാപിപ്പിച്ചു. ഇപ്പോഴുള്ള പേരുകളിലേക്ക് പിന്നീടാണ് പല ബിസിനസുകളും പുനർനാമകർണം ചെയ്യുന്നത്. ഉദാഹരണത്തിന് 1945 ലെ ബച്ച്‌രാജ് ട്രേഡിംഗ് പിന്നീട് ബജാജ് ഓട്ടോ ആയി മാറി.1965 ൽ അധികാരമേറ്റെടുത്ത രാഹുൽ ബജാജ് ഗ്രൂപ്പിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. ലൈസൻസ് രാജിന്റെ പരിമിതികൾക്കിടയിലും കമ്പനിയെ ഒരു ബില്യൺ ഡോളർ ബിസിനസിലേക്ക് ഉയർത്തിയത് രാഹുൽ ബജാജാണ്. ബജാജിൻ്റെ ചേതക് സ്കൂട്ടർ ജനപ്രിയ ഹിറ്റാക്കിയത് രാഹുൽ ബജാജാണ്. പിന്നീട് 1990 കളിലായിരുന്നു മോട്ടോർസൈക്കിളുകളിലേക്കുള്ള ചുവടുമാറ്റം. പൾസറും സൂപ്പർ ഹിറ്റായി. ഇപ്പോൾ നാലാം തലമുറയിലെ സഹോദരങ്ങളായ രാജീവ് ബജാജും (ബജാജ് ഓട്ടോ എംഡി), സഞ്ജീവ് ബജാജും (ബജാജ് ഫിൻസെർവ് ചെയർമാൻ) ബിസിനസുകൾക്ക് ചുക്കാൻ പിടിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home