image

14 Jan 2022 12:14 PM IST

Banking

സൗത്ത് ഇന്ത്യന്‍ ബാങ്ക് ലിമിറ്റഡ്, നൂറാം വർഷത്തിലേക്ക്

MyFin Desk

സൗത്ത് ഇന്ത്യന്‍ ബാങ്ക് ലിമിറ്റഡ്, നൂറാം വർഷത്തിലേക്ക്
X

Summary

ദക്ഷിണേന്ത്യയിലെ ഏറ്റവും പഴയ ബാങ്കുകളിലൊന്നായ സൗത്ത് ഇന്ത്യന്‍ ബാങ്ക് (എസ്‌ഐബി), സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്താണ് നിലവില്‍ വന്നത്.


ദക്ഷിണേന്ത്യയിലെ ഏറ്റവും പഴയ ബാങ്കുകളിലൊന്നായ സൗത്ത് ഇന്ത്യന്‍ ബാങ്ക് (എസ്‌ഐബി), സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്താണ് നിലവില്‍ വന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ലിമിറ്റഡ് 1929 ജനുവരി 29- ന് തൃശ്ശൂരില്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി ആരംഭിച്ചു. പിന്നീട് 1939 ഓഗസ്റ്റ് 11 ന് പബ്ലിക് ലിമിറ്റഡ് കമ്പനിയായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. ട്രഷറി, ഫോറിന്‍ എക്സ്ചേഞ്ച് ബിസിനസ്സ് എന്നിവയ്ക്ക് പുറമേ റീട്ടെയില്‍, കോര്‍പ്പറേറ്റ് ബാങ്കിംഗ് സമാന്തര ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്നു.

2020 ഡിസംബര്‍ 31 വരെ ബാങ്കിന് രാജ്യത്തുടനീളം 877 ശാഖകളുടെയും 1443 എടിഎമ്മുകളുടെയും ശൃംഖലയുണ്ട്. 1941-ല്‍ കോയമ്പത്തൂരിലാണ് കേരളത്തിന് പുറത്തുള്ള ആദ്യത്തെ ശാഖ ആരംഭിച്ചത്. ആര്‍ ബി ഐ നിയമപ്രകാരം 1946-ല്‍ ഷെഡ്യൂള്‍ഡ് ബാങ്കായി മാറിയ കേരളത്തിലെ സ്വകാര്യമേഖലാ ബാങ്കുകളില്‍ ആദ്യത്തേതാണ് എസ് ഐ ബി. 1963-ല്‍ ക്ഷേമവിലാസം ബാങ്കിംഗ് കമ്പനി ലിമിറ്റഡിന്റെയും ചിറ്റൂര്‍ കേരള അമ്പാട്ട് ബാങ്ക് പ്രൈവറ്റ് ലിമിറ്റഡിന്റെയും ആസ്തികളും ബാധ്യതകളും ബാങ്ക് ഏറ്റെടുത്തു.

1964 എസ് ഐ ബിയുടെ ഇതിഹാസത്തില്‍ ശ്രദ്ധേയമായിരുന്നു; ആ വര്‍ഷം തന്നെ പത്ത് ബാങ്കുകളെ എസ് ഐ ബി ഏറ്റെടുത്തു. 1993-ല്‍ ഒരു ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ബ്രാഞ്ച് ആരംഭിക്കുകയും 1993 ജൂണില്‍ കയറ്റുമതി-ഇറക്കുമതി ബിസിനസിന് മാത്രമായി ഒരു 'ഓവര്‍സീസ് ബ്രാഞ്ച്' തുറക്കുകയും ചെയ്തു. സൈബര്‍നെറ്റ് എന്ന ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യം 2003-ല്‍ അവതരിപ്പിച്ചു.

ഗ്ലോബല്‍ എടിഎം/ഡെബിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നതിന് മാസ്റ്റര്‍ കാര്‍ഡ് ഇന്റര്‍നാഷണലുമായി ഒരു കരാറും ഉണ്ടാക്കി. 2004-ല്‍ ബാങ്ക് അതിന്റെ 75-ാം വാര്‍ഷികം ആഘോഷിച്ചു. 2006 സാമ്പത്തിക വര്‍ഷത്തില്‍ എസ് ഐ ബി 21 പുതിയ ശാഖകളും (15 എക്സ്റ്റന്‍ഷന്‍ കൗണ്ടറുകളുടെ ഗ്രേഡേഷന്‍ ഉള്‍പ്പെടെ) 11 പുതിയ എക്സ്റ്റന്‍ഷന്‍ കൗണ്ടറുകളും തുറന്നു. 2006 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് ഒരു ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ പുറത്തിറക്കി.

2017 സാമ്പത്തിക വര്‍ഷത്തില്‍ എസ് ഐ ബി, ഒരു ഇക്വിറ്റി ഷെയറിന് 14/- രൂപ നിരക്കില്‍ 1/- രൂപ മുഖവിലയുള്ള 45.07 കോടി ഇക്വിറ്റി ഓഹരികള്‍ ഇഷ്യു ചെയ്തുകൊണ്ട് മൂലധന സമാഹരണം നടത്തി. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തുടനീളം എസ് ഐ ബി 10 പുതിയ ഔട്ട്ലെറ്റുകള്‍ (4 ബ്രാഞ്ചുകളും 6 എക്സ്റ്റന്‍ഷന്‍ കൗണ്ടറുകളും) 60 എ ടി എമ്മുകളും 4 സി ആര്‍ എമ്മുകളും തുറന്നു.

2018 ല്‍ എസ് ഐ ബി അതിന്റെ നിലവിലുള്ള പങ്കാളിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് പുറമേ കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ് ലിമിറ്റഡ്, എസ് ഐ ബി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് എന്നിവയുമായി ചേര്‍ന്നു പ്രവര്‍ത്തനമാരംഭിച്ചു. ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന് പുറമെ ജനറല്‍ ഇന്‍ഷുറന്‍സിന്റെ രണ്ടാമത്തെ പങ്കാളി എന്ന നിലയില്‍ ബാങ്ക്, ദി ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡുമായി
സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.