1 Feb 2022 10:52 AM IST
Summary
ഫെഡറല്‍ ബാങ്കിന്റെ മൂന്നാം പാദത്തിലെ അറ്റാദായം 29 ശതമാനം വര്‍ധിച്ച് 522 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 404.10 കോടി രൂപയായിരുന്നു. മൂന്നാം പാദത്തില്‍ മൊത്തം വരുമാനം 3,926.75 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 3,934.90 കോടി രൂപയായിരുന്നുവെന്ന് ഫെഡറല്‍ ബാങ്ക് അതിന്റെ റെഗുലേറ്ററി ഫയലിംഗില്‍ പ്രസ്താവിച്ചു. 2020-21 മൂന്നാം പാദത്തിന്റെ അവസാനത്തിലെ 2.71 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പാദത്തിലെ മൊത്തം ന്ഷ്‌ക്രിയ ആസ്തി 3.06 ശതമാനമായി ഉയരുകയാണ് ചെയ്തത്. 2021 […]
ഫെഡറല്‍ ബാങ്കിന്റെ മൂന്നാം പാദത്തിലെ അറ്റാദായം 29 ശതമാനം വര്‍ധിച്ച് 522 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 404.10 കോടി രൂപയായിരുന്നു.
മൂന്നാം പാദത്തില്‍ മൊത്തം വരുമാനം 3,926.75 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 3,934.90 കോടി രൂപയായിരുന്നുവെന്ന് ഫെഡറല്‍ ബാങ്ക് അതിന്റെ റെഗുലേറ്ററി ഫയലിംഗില്‍ പ്രസ്താവിച്ചു.
2020-21 മൂന്നാം പാദത്തിന്റെ അവസാനത്തിലെ 2.71 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പാദത്തിലെ മൊത്തം ന്ഷ്‌ക്രിയ ആസ്തി 3.06 ശതമാനമായി ഉയരുകയാണ് ചെയ്തത്.
2021 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ ബാങ്കിന്റെ അറ്റ എന്‍പിഎകള്‍ മൊത്തം ആസ്തിയുടെ 1.05 ശതമാനമായി വര്‍ദ്ധിച്ചു. ഒരു വര്‍ഷം മുമ്പ് ഇത് 0.60 ശതമാനമായിരുന്നു.
കിട്ടാക്കടം വര്‍ധിച്ചിട്ടും, മൊത്തം നികുതി കഴിഞ്ഞ വര്‍ഷത്തെ 414.16 കോടി രൂപയില്‍ നിന്ന് 213.98 കോടി രൂപ കുറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
