image

18 March 2023 7:38 AM GMT

Banking

ക്രെഡിറ്റ് സ്യൂയിസിനും സഹായഹസ്തം, യുബിഎസ് ഗ്രൂപ്പുമായി ചര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്

MyFin Desk

credit suisse may be acquired by ubs group
X

Summary

പ്രധാന നിക്ഷേപകരായ സൗദി നാഷണല്‍ ബാങ്ക്, ക്രെഡിറ്റ് സ്യൂസ്സിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയതിനാല്‍ ഭാവിയില്‍ നിക്ഷേപം നടത്തില്ല എന്ന് പ്രഖ്യാപിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് തുടക്കമിട്ടത്. പ്രധാന നിക്ഷേപകരായ സൗദി നാഷണല്‍ ബാങ്ക്, ക്രെഡിറ്റ് സ്യൂസ്സിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയതിനാല്‍ ഭാവിയില്‍ നിക്ഷേപം നടത്തില്ല എന്ന് പ്രഖ്യാപിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് തുടക്കമിട്ടത്.


വന്‍ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ആഗോള ബാങ്കിംഗ് സ്ഥാപനമായ ക്രെഡിറ്റ് സ്വീസിനെ ഏറ്റെടുക്കാന്‍ മള്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ യുബിഎസ് ഗ്രൂപ്പ് തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ട്. ക്രെഡറ്റ് സ്വൂയിസില്‍ നിന്നും നിക്ഷേപകര്‍ കൂട്ടത്തോടെ പിന്മാറുന്ന സാഹചര്യത്തിലാണ് യുബിഎസ് ഗ്രൂപ്പിന്റെ നീക്കമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് ചെയ്തു. സ്വിസര്‍ലാന്‍ഡിലെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമാണ് യുബിഎസ്. ആഗോലതലത്തില്‍ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് എന്ന പദവിയും യുബിഎസിനുണ്ട്.

പ്രധാന നിക്ഷേപകരായ സൗദി നാഷണല്‍ ബാങ്ക്, ക്രെഡിറ്റ് സ്യൂസ്സിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയതിനാല്‍ ഭാവിയില്‍ നിക്ഷേപം നടത്തില്ല എന്ന് പ്രഖ്യാപിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് തുടക്കമിട്ടത്. പ്രശ്‌നം ഗുരുതരമായതിനാല്‍, നിക്ഷേപകരുടെ വിശ്വാസം തിരിച്ചു പിടിക്കുന്നതിന് സ്വിസ് സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് 54 ബില്യണ്‍ ഡോളര്‍ വായ്പ എടുക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രെഡിറ്റ് സ്യൂസ്സ്. ബാങ്കിന്റെ ഈ പ്രസ്താവന ഏഷ്യന്‍ വിപണികളില്‍ അല്പം ആശ്വാസത്തിന് കാരണമായിട്ടുണ്ട്.

ക്രെഡിറ്റ് സ്യൂസ്സ്, 'സിസ്റ്റമാറ്റിക്കലി ഇമ്പോര്‍ട്ടന്റ് ബാങ്കുകളില്‍' ഉള്‍പ്പെടുന്നതിനാല്‍ ആവശ്യമെങ്കില്‍ വായ്പ നല്കാന്‍ തയാറാണെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രസ്താവിച്ചിരുന്നു.കോവിഡ് പ്രതിസന്ധി സമയത്ത് ബാങ്കുകളിലേക്ക് കേന്ദ്ര ബാങ്കുകള്‍ പണ ലഭ്യത വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം, ആദ്യമായാണ് ഇത്തരത്തില്‍ ഒരു ആഗോള ബാങ്കിന് വായ്പ സഹായം ലഭിക്കുന്നത്.

ഉയര്‍ന്ന മൂല്യമുള്ള ആസ്തികള്‍ ഈടാക്കി വച്ചുകൊണ്ട് ഹ്രസ്വ കാല പണ ലഭ്യതയുടെ സൗകര്യത്തിനായാണ് ക്രെഡിറ്റ് സ്യൂസ്സ് വായ്പയെടുക്കുന്നത് . ഈ അധിക പണ ലഭ്യത ക്രെഡിറ്റ് സ്യുസ്സിന്റെ പ്രധാന ബിസിനസുകളെയും, ക്ലയന്റുകളെയും പിന്തുണക്കുന്നതിനും, നിക്ഷേപകരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും സഹായിക്കുമെന്ന് ബാങ്ക് വ്യക്തമാക്കുന്നു.