image

5 July 2023 11:58 AM GMT

Banking

ബാങ്ക് ജോലി വേണോ? മികച്ച സിബില്‍ സ്‌കോര്‍ നിര്‍ബന്ധം

MyFin Desk

want a bank job excellent cibil score is mandatory
X

Summary

  • എസ്ബിഐ ഒഴികെ എല്ലാ പൊതുമേഖലാ ബാങ്കുകളിലും ബാധകം
  • 650 അല്ലെങ്കില്‍ അതിന് മുകളിലുള്ള സിബില്‍ സ്‌കോര്‍ ആണ് ഉണ്ടാകേണ്ടത്
  • വരും മാസങ്ങളില്‍ കൂടുതല്‍ ഒഴിവുകള്‍ ഉണ്ടാകാന്‍ സാധ്യത


നിങ്ങള്‍ ഒരു ബാങ്ക് ജോലി ലക്ഷ്യമിട്ടാണോ മുന്നോട്ടുപോകുന്നത്? എങ്കില്‍ നിങ്ങള്‍ മറക്കരുതാത്ത ഒരു കാര്യമുണ്ട്. അതായത് ഇനി യോഗ്യതതയും കഠിനാധ്വാനവും മാത്രം പോരാ. മികച്ച ഒരു സിബില്‍ സ്‌കോറും ആവശ്യമാണ്. പങ്കെടുക്കുന്ന പൊതുമേഖലാ ബാങ്കുകളുടെ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒഴികെ) പൊതു റിക്രൂട്ട്മെന്റ് ഏജന്‍സിയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണല്‍ സെലക്ഷന്‍ (ഐബിപിഎസ്) ഈ വര്‍ഷത്തെ ആദ്യത്തെ പ്രധാന ക്ലറിക്കല്‍ റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിലാണ് ഈ നിര്‍ദേശമുള്ളത്. ഇവിടെ അപേക്ഷകര്‍ക്ക് ഒരു ക്രെഡിറ്റ് ഹിസ്റ്ററി ക്ലോസ് ചേര്‍ത്തിട്ടുണ്ട്.

ഈ വര്‍ഷത്തെ ആദ്യത്തെ പ്രധാന ക്ലറിക്കല്‍ റിക്രൂട്ട്മെന്റ് വിജ്ഞാപനത്തില്‍, ജോലി അപേക്ഷകര്‍ ആരോഗ്യകരമായ ക്രെഡിറ്റ് ഹിസ്റ്ററി നിലനിര്‍ത്തണമെന്നും ജോലിക്ക് അപേക്ഷിക്കുന്നതിന് മുമ്പ് കുറഞ്ഞത് 650 സിബില്‍ സ്‌കോര്‍ ഉണ്ടായിരിക്കണമെന്നും ഐബിപിഎസ് പറയുന്നു.

''ഉദ്യോഗാര്‍ത്ഥി ആരോഗ്യകരമായ ക്രെഡിറ്റ് ഹിസ്റ്ററി നിലനിര്‍ത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും പങ്കെടുക്കുന്ന ബാങ്കുകളില്‍ ചേരുന്ന സമയത്ത് കുറഞ്ഞത് 650 അല്ലെങ്കില്‍ അതിന് മുകളിലുള്ള സിബില്‍ സ്‌കോര്‍ ഉണ്ടായിരിക്കുകയും വേണം'വിജ്ഞാപനത്തില്‍ പറയുന്നു.ബാങ്ക് അക്കൗണ്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ സിബില്‍ സ്റ്റാറ്റസ് ഹാജരാക്കേണ്ടതില്ല.

ചേരുന്ന തീയതിക്ക് മുമ്പ് സിബില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഒന്നുകില്‍ അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യണമെന്നും അല്ലെങ്കില്‍ പ്രതികൂലമാകാവുന്ന അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് കുടിശ്ശികയൊന്നും ഇല്ലെന്നതിന്് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

സിബില്‍, ഇല്ലെങ്കില്‍ യോഗ്യതാ മാനദണ്ഡമനുസരിച്ച് ഓഫര്‍ കത്ത് പിന്‍വലിക്കുകയോ റദ്ദാക്കുകയോ ചെയ്യാം.

ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും നിങ്ങള്‍ എടുത്ത വായ്പകളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സാമ്പത്തിക റിപ്പോര്‍ട്ടാണ് സിബില്‍ റിപ്പോര്‍ട്ട്. വ്യക്തിഗത ക്രെഡിറ്റ് സ്‌കോര്‍ എന്നത് ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ അവരുടെ ക്രെഡിറ്റ് ചരിത്രത്തിന്റെയും നിലവിലെ സാമ്പത്തിക സാഹചര്യങ്ങളുടെയും വിശകലനത്തെ അടിസ്ഥാനമാക്കി അവരുടെ സാമ്പത്തിക പ്രതിബദ്ധതകള്‍ നിറവേറ്റാനുള്ള കഴിവിനെ പ്രതിനിധീകരിക്കുന്ന ഒരു സംഖ്യാ റേറ്റിംഗ് ആണ്.

300 നും 900 നും ഇടയിലുള്ള മൂന്നക്ക സംഖ്യയാണ് സിബില്‍ സ്‌കോര്‍, അത് നിങ്ങളുടെ ക്രെഡിറ്റ് യോഗ്യതയെ സൂചിപ്പിക്കുന്നു. സിബില്‍ റിപ്പോര്‍ട്ടില്‍ കാണുന്ന ക്രെഡിറ്റ് ഹിസ്റ്ററി ഉപയോഗിച്ചാണ് സിബില്‍ സ്‌കോര്‍ ലഭിക്കുന്നത്.

ക്രെഡിറ്റ് പ്രൊഫൈലില്‍ ഹോം ലോണുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, വ്യക്തിഗത വായ്പകള്‍, ഓട്ടോമൊബൈല്‍ ലോണുകള്‍, ഓവര്‍ഡ്രാഫ്റ്റ് സൗകര്യങ്ങള്‍, കൂടാതെ ഒരാള്‍ നേടിയിട്ടുള്ള മറ്റ് വായ്പകളും അവയുടെ പേയ്മെന്റ് ചരിത്രവും ഉള്‍പ്പെടും.

ഐബിപിഎസ് വിജ്ഞാപനമനുസരിച്ച്, ഓഫീസര്‍മാര്‍ക്കും ക്ലറിക്കല്‍ തസ്തികകള്‍ക്കും വേണ്ടിയുള്ള ഈ വര്‍ഷത്തെ ആദ്യത്തെ പ്രധാന റിക്രൂട്ട്മെന്റ് ഡ്രൈവാണിത്. വരും മാസങ്ങളില്‍ കൂടുതല്‍ ഒഴിവുകള്‍ വരാന്‍ സാധ്യതയുണ്ട്.

അടുത്ത സാമ്പത്തിക വര്‍ഷത്തെ (2024-25) ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ്.അപേക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ ഒന്നിന് ആരംഭിച്ചു.