image

15 March 2023 7:12 AM GMT

Banking

യുഎസ് ബാങ്ക് തകര്‍ച്ച: ഇന്ത്യന്‍ ബാങ്കുകളെ ബാധിച്ചോയെന്നറിയാന്‍ ആര്‍ബിഐ

MyFin Desk

us bank crash: rbi to see if it affected Indian banks and companies
X

Summary

  • ഇന്ത്യ ആസ്ഥാനമായുള്ള ചില സ്റ്റാര്‍ട്ടപ്പ് ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് ബാങ്ക് തകര്‍ച്ച ആഘാതം സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.


മുംബൈ: യുഎസിലെ മൂന്നു പ്രധാന ബാങ്കുകള്‍ തകര്‍ന്നതിന് പിന്നാലെ ഇത് ഇന്ത്യയിലെ ബാങ്കുകളിലും കമ്പനികളിലും എപ്രകാരമാണ് പ്രതിഫലിച്ചിരിക്കുന്നതെന്ന് വിലയിരുത്താന്‍ ആര്‍ബിഐ. സിലിക്കണ്‍ വാലി ബാങ്കുമായി ഇടപാടുകള്‍ ഉണ്ടോ രാജ്യത്തെ ബാങ്കുകളോടും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോടും ആര്‍ബിഐ ചോദിച്ചിട്ടുണ്ട്.

ഓഹരി ഉള്‍പ്പടെയുള്ള മറ്റ് നിക്ഷേപം സംബന്ധിച്ച വിവരങ്ങളും തേടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുഎസില്‍ ശാഖകളുള്ള ഇന്ത്യന്‍ ബാങ്കുകളായ എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയൊക്കെ എസ്വിബിയുമായി ഇടപാടകള്‍ ഉണ്ടായിരുന്നില്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ആസ്ഥാനമായുള്ള ചില സ്റ്റാര്‍ട്ടപ്പ് ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് ബാങ്ക് തകര്‍ച്ച ആഘാതം സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

തകര്‍ച്ചയെ തുടര്‍ന്ന് വെള്ളിയാഴ്ച്ചയാണ് ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എഫ്ഡിഐസി) എസ് വി ബാങ്കിനെ ഏറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ കണക്ക് പ്രകാരം ഏകദേശം 8,528 ജീവനക്കാരാണ് ബാങ്കിനുണ്ടായിരുന്നത്. ഭൂരിഭാഗം ജീവനക്കാരും ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോം രീതിയലാണ് ജോലി ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ആഴ്ച്ചയില്‍ വെറും ഒരു ദിവസം കൊണ്ട് ബാങ്കിന്റെ ഓഹരി മൂല്യത്തില്‍ 60 ശതമാനം ഇടിവാണ് വന്നത്. ഇത് ബാങ്കിങ് ഓഹരികളില്‍ മുഴുവനായും പ്രതിഫലിച്ചിരുന്നു. പ്രധാനമായും യു എസ്സിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വെഞ്ച്വര്‍ കാപിറ്റലുകള്‍ക്കും വായ്പ നല്‍കുന്ന ബാങ്കിന്റെ തകര്‍ച്ച സ്വാഭാവികമായും സ്റ്റാര്‍ട്ട്പ്പുകളെ തന്നെയാണ് ഏറ്റവുമധികം ബാധിക്കുന്നത് .

യു എസ്സിലുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ട്പ്പുകള്‍ക്കും സമാന സ്ഥിതിയാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിലവിലെ സാഹര്യം മെച്ചപ്പെടുമെങ്കിലും ഇന്ത്യന്‍ സ്റ്റാര്‍ട്ട്പ്പുകള്‍ക്ക് വലിയ വെല്ലുവിളികളുണ്ടാകുമെന്ന് സിലിക്കണ്‍ വാലി ആസ്ഥാനമായുള്ള പ്രമുഖ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റും രണ്ട് പതിറ്റാണ്ടിലേറെയായി പ്രാരംഭ ഘട്ട നിക്ഷേപകനുമായ ആഷൂ ഗാര്‍ഗ് പറയുന്നു,

ഫെഡറല്‍ ഡെപ്പോസിറ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എഫ്ഡിഐസി) നിര്‍ദേശമനുസരിച്ച് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ഇന്നൊവേഷന്‍ സിലിക്കണ്‍ വാലി ബാങ്ക് അടച്ചിരുന്നു. 2022 ഡിസംബര്‍ 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ മൊത്ത ആസ്തി 209 ബില്യണ്‍ ഡോളറായിരുന്നെന്ന് എഫ് ഡി ഐ സി പ്രസ്താവനയില്‍ പറഞ്ഞു.യുഎസ് ബാങ്ക് തകര്‍ച്ച: ഇന്ത്യന്‍ ബാങ്കുകളേയും കമ്പനികളേയും ബാധിച്ചോയെന്നറിയാന്‍ ആര്‍ബിഐ