image

17 March 2023 4:52 AM GMT

Banking

തകരാതിരിക്കാന്‍ പിന്തുണ, ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിന് യുഎസ് ബാങ്കുകള്‍ 30 ബില്യണ്‍ നല്‍കും

MyFin Desk

first republic bank
X

Summary

പ്രതിസന്ധി കൂടി വരുന്ന പശ്ചാത്തലത്തിലാണ് ബാങ്കിനെ പിടിച്ച് ന്ിര്‍ത്താന്‍ പണമൊഴുക്കാന്‍ യുഎസ് ബാങ്കുകള്‍ തയ്യാറാകുന്നത്.



മറ്റൊരു ബാങ്കിംഗ് തകര്‍ച്ച തടയാന്‍ സഹായ ഹസ്തം നീട്ടി യുഎസ് ബാങ്കുകള്‍. ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിലേക്കാണ് തകര്‍ച്ചയെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ ബാങ്കുകള്‍ 30 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഒഴുക്കുന്നുന്നത്. കഴിഞ്ഞ ആഴ്ച തുടങ്ങിയ ബാങ്കിംഗ് പ്രതിസന്ധി ഇപ്പോഴും തുടരുന്നുവെന്നുള്ള സൂചനയാണ് ഇത് നല്‍കുന്നത്. സ്റ്റാര്‍ട്ടപ്പുകളുടെ ഇഷ്ട തോഴനായ ഇടത്തരം ബാങ്കായ സിലിക്കണ്‍ വാലി ബാങ്കാണ് ആദ്യം തകര്‍ന്നത്. പിന്നീട് സിഗ്നേച്ചര്‍ ബാങ്കിനും ഷട്ടറിടേണ്ടി വന്നു. അന്നു തന്നെ ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിന്റെ തകര്‍ച്ച സം്ബന്ധിച്ച വാര്‍ത്ത വന്നിരുന്നു. എന്നാല്‍ പ്രതിസന്ധി കൂടി വരുന്ന പശ്ചാത്തലത്തിലാണ് ബാങ്കിനെ പിടിച്ച് ന്ിര്‍ത്താന്‍ പണമൊഴുക്കാന്‍ യുഎസ് ബാങ്കുകള്‍ തയ്യാറാകുന്നത്.

സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ബാങ്കിംഗ് സ്റ്റോക്കുകള്‍ വ്യാപകമായി ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്യൂസും പ്രതിസന്ധിയിലായത്. കാരണങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഇതോടെ അമേരിക്കയ്ക്ക് പുറത്തേയ്ക്കും തകര്‍ച്ച വ്യാപിക്കുകയാണെന്ന ധാരണ പരന്നു. പിന്നീട് സ്വിസ് സെട്രല്‍ ബാങ്ക് 54 ബില്യണ്‍ ഡോളര്‍ പമ്പ് ചെയ്താണ് പ്രതിസന്ധി പിടിച്ച് നിര്‍ത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ വാര്‍ത്ത വരുന്നത്.

ഇതിനിടെ, പണപ്പെരുപ്പം കുറയ്ക്കുന്നതിനായി പലിശ നിരക്ക് ആവര്‍ത്തിച്ചുയര്‍ത്തുന്ന ഫെഡ് റിസര്‍വ് നടപടികളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ബാങ്ക് തകര്‍ച്ചയ്ക്ക് പിന്നില്‍ ഇക്കാരണവും ചര്‍ച്ച ചെയ്യപ്പെടുന്നു. ആഗോള അടിസ്ഥാനത്തില്‍ ഉയരുന്ന, അല്ലെങ്കില്‍ മെരുങ്ങാത്ത പണപ്പെരുപ്പത്തെ പിടിച്ച് നിര്‍ത്താന്‍ ലോകത്തെ ഏതാണ്ട് എല്ലാ പ്രമുഖ കേന്ദ്ര ബാങ്കുകളും ആവര്‍ത്തിച്ച് പലിശ നിരക്ക്് കൂട്ടുകയാണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, ഫെഡ് റിസര്‍വ്, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ആര്‍ബി ഐ തുടങ്ങിയവയെല്ലാം ഇതേ വഴിയാണ് സ്വീകരിക്കുന്നത്.