image

28 Nov 2025 10:17 AM IST

Banking

ഇന്റര്‍നെറ്റ് ബാങ്കിങ് ലളിതമാക്കാന്‍ ബാങ്കിങ് കണക്ട്

MyFin Desk

most people prefer online payment may
X

Summary

ആറുബാങ്കുകള്‍ നടപ്പാക്കിത്തുടങ്ങി


സെപ്റ്റംബറിലാണ് ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ ബാങ്കിംഗ് കണക്ട് സംവിധാനം അവതരിപ്പിച്ചത്. നിലവില്‍ ഇത് ആറുബാങ്കുകള്‍ നടപ്പാക്കിത്തുടങ്ങി. ഇന്റര്‍നെറ്റ് ബാങ്കിങ് ലളിതമായും വേഗത്തിലും പൂര്‍ത്തിയാക്കാന്‍ 'ബാങ്കിങ് കണക്ട്' എന്ന പുതിയ പ്ലാറ്റ്ഫോം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത് എന്‍പിസിഐയുടെ കീഴിലുള്ള എന്‍ബിബിഎല്‍ ആണ്.

തുടക്കത്തില്‍ എസ്ബിഐ, ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്, യെസ് ബാങ്ക് എന്നീ ആറുബാങ്കുകളാണ് ഇതിന്റെ ഭാഗമായിട്ടുള്ളത്.

വലിയ തുകയുടെ വ്യാപാര ഇടപാടുകള്‍ക്കുള്ള പുതിയ പ്ലാറ്റ്ഫോമാണിത്. മൊബൈല്‍ ഫോണ്‍ വഴി എല്ലാ ബാങ്കുകളുടെയും ഇന്റര്‍നെറ്റ് ബാങ്കിങ് പരസ്പരം ഉപയോഗിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. പുതിയ സംവിധാനത്തില്‍ ബാങ്കുകളെയും പേമെന്റ് അഗ്രിഗേറ്റര്‍ കമ്പനികളെയും യോജിപ്പിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോമായി ബാങ്കിങ് കണക്ട് മാറും. ആര്‍ബിഐയുടെ തത്സമയ നിരീക്ഷണം സംശയകരമായ ഇടപാടികളില്‍ നടപടി വേഗത്തിലാക്കും.