21 Dec 2023 3:07 PM IST
Summary
- വര്‍ഷാടിസ്ഥാനത്തില്‍ 13 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്
- ബാങ്ക് നിക്ഷേപ വളര്‍ച്ചയും, വായ്പാ വളര്‍ച്ചയും തമ്മിലുള്ള അകലവും കുറഞ്ഞു
ബാങ്കുകളില്‍ നിക്ഷേപ വളര്‍ച്ച ആറ് വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തി. യുഎസ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കും ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയുമായ ജെഫ്രീസിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
വര്‍ഷാടിസ്ഥാനത്തില്‍ (YoY) 13 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
മെച്ചപ്പെട്ട ജിഡിപി വളര്‍ച്ചയും സ്വര്‍ണത്തിലേക്കും ഭൂമിയിലേക്കും സമ്പാദ്യം മാറിയതിന്റെ ഫലമാണ് ബാങ്ക് നിക്ഷേപ വളര്‍ച്ച സാധ്യമാക്കിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ബാങ്ക് നിക്ഷേപ വളര്‍ച്ചയും, വായ്പാ വളര്‍ച്ചയും തമ്മിലുള്ള അകലവും കുറഞ്ഞതായി ജെഫ്രീസ് പറഞ്ഞു.
മുന്‍ വര്‍ഷം അകല്‍ച്ച 700 ബേസിസ് പോയിന്റായിരുന്നു. ഈ വര്‍ഷം ഇത് 350 ആയി ചുരുങ്ങി.
പഠിക്കാം & സമ്പാദിക്കാം
Home
