image

5 Jan 2024 3:00 PM GMT

Kerala

സ്വർണ വായ്പാ തിളക്കത്തിൽ ധനലക്ഷ്മി ബാങ്ക്

C L Jose

Dhanlaxmi Bank piggbacks on gold loan growth
X

Summary

സ്വർണ വായ്പയിൽ വളർച്ച നേടിയില്ലായിരുന്നങ്കിൽ, ബാങ്കിന്റെ 2023 വർഷത്തെ വായ്പാ വളർച്ച 2022 ൽ നിന്ന് താഴേക്കു പോയെനേം


കൊച്ചി: തൃശൂർ ആസ്ഥാനമായ ധനലക്ഷ്മി ബാങ്കിന്റെ കഴിഞ്ഞ കലണ്ടർ വർഷത്തെ (2023 ) വായ്പാ വളർച്ചയുടെ തിളക്കം സ്വർണ പണയ ഇടപാടിൽ നിന്ന് മാത്രം ഉള്ളതാണ്

കഴിഞ്ഞ കുറെ വർഷങ്ങൾക്കു മുമ്പ് വരെ സ്വർണ ഇടപാടിൽ വലിയ താൽപ്പര്യം കാണിക്കാതിരുന്ന ബാങ്ക് , അടുത്ത കാലത്തായി ഈ ബിസിനെസ്സിൽ പുതിയ ഒരു താല്പര്യം കാണിച്ചു തുടങ്ങി.

കഴിഞ്ഞ വർഷ൦ , ബാങ്കിന്റെ മൊത്തം വായ്പാ വിതരത്തിൽ 493 കോടിയുടെ വളർച്ച ഉണ്ടായപ്പോൾ, സ്വർണ വായ്പയിൽ വളർച്ച 591 കോടി ആയിരുന്നു. അതോടെ 2023 ലെ മൊത്തം സ്വർണ വായ്പ 2022 ലെ 2084 കോടിയിൽ നിന്ന് 28 .36 ശതമാനം വർധിച്ചു 2675 കോടി ആയി.

ഇത് കാണിക്കുന്നത്, സ്വർണ വായ്പയിൽ വളർച്ച നേടിയില്ലായിരുന്നങ്കിൽ, ബാങ്കിന്റെ 2023 വർഷത്തെ വായ്പാ വളർച്ച 2022 ൽ നിന്ന് താഴേക്കു പോയെനേം എന്നാണ്.

ധനലക്ഷ്മി ബാങ്കിന്റെ 2023 ലെ നിക്ഷേപം 10 .60 ശതമാനം വർധിച്ചു 14 310 കോടി ആയി. തലേ വർഷ൦ ഇത് 12 , 939 കോടി ആയിരുന്നു.

സിഎസ് ബി ബാങ്ക്

തൃശൂർ ആസ്ഥാനമായോ മറ്റൊരു ബാങ്കായ സി എസ് ബി ബാങ്കിന്റെ കഥയും വ്യത്യസ്തമല്ല. 2023 ലെ ബാങ്കിന്റെ വായ്പാ വളർച്ചയിൽ നല്ലൊരു ഭാഗവും സംഭാവന ചെയ്തത് സ്വർണ വായ്പയാണ്.

സി എസ ബി ബാങ്കിന്റെ കാര്യത്തിൽ, 2023 ൽ മൊത്ത വായ്പാ വിതരണ൦ 22 .59 ശതമാനം അല്ലെങ്കിൽ 4213 .08 കോടിയുടെ അധിക വളർച്ച നേടിയപ്പോൾ , സ്വർണ വായ്പ തലേ വർഷത്തെ 8772 .48 കോടിയിൽ നിന്നും 2064 .25 കോടി വർധിച്ചു , 10 ,836 .73 കോടി ആയി 2023 ൽ വളർന്നു.

ഇത് കാണിക്കുന്നത് 2023 ലെ ബാങ്കിന്റെ വായ്പാ വർച്ചയുടെ ഏകദേശം പകുതിയും സംഭാവന ചെയ്തത് സ്വർണ വായ്പകളാണ് എന്നാണ്.

സി എസ ബി ബാങ്കിന്റെ 2023 ലെ മൊത്തം നിക്ഷേപ൦ 20 .65 ശതമാനം വളർന്നു 27,344.83 കോടി ആയി. 2022 ൽ ഇത് 22664 .02 ആയിരുന്നു.

മഹാമാരിയുടെ നാളുകൾ മുതൽ സ്വർണ വായ്പക്ക് ആവശ്യക്കാർ പല മടങ്ങു വർധിച്ചതുകൊണ്ടു, ബാങ്കുകളെല്ലാം അവരുടെ സ്വർണ വായ്പാ ഇടപാടുകൾ വളരെ അധികം വർധിപ്പിച്ചു. അതിനേക്കാൾ ശ്രദ്ധേയമായ മറ്റൊരുകാര്യം, സ്വർണ വായ്പാ നടപടികൾ ലളിതമാക്കി ഇടപാടുകാർക്ക് പെട്ടന്ന് തന്നെ വായ്പകൾ വിതരണ൦ ചെയ്യാൻ ബാങ്കുകൾ ഉത്സാഹം കാണിച്ച തുടങ്ങി എന്നതാണ്. അടുത്ത കാലം വരെ നടപടി ക്രമങ്ങളുടെ സങ്കീർണത മൂലം, സ്വർണ വായ്പക്കായി ബാങ്കുകളെ സമീപിക്കാൻ ഇടപാടുകാർക്കു മടിയായിരുന്നു.

ഇത് കൂടാതെ നാട്ടിലെമ്പാടും ശാഖകൾ ഉള്ള സ്വർണ പണയ കമ്പനികളെക്കാൾ കുറഞ്ഞ നിരക്കിൽ വായ്പ നൽകാൻ ബാങ്കുകക്കു സാധിക്കും എന്നതും, സ്വർണ വായ്പകൾക്കായി കൂടുതലായി ബാങ്കുകളെ സമീപിക്കാൻ ഇപ്പോൾ ഇടപാടുകാരെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്.