image

1 Feb 2024 12:16 PM IST

Banking

പേടിഎമ്മിന് വരുമാനത്തില്‍ 500 കോടിയുടെ ഇടിവുണ്ടാകുമെന്ന് വിലയിരുത്തല്‍

MyFin Desk

പേടിഎമ്മിന് വരുമാനത്തില്‍ 500 കോടിയുടെ ഇടിവുണ്ടാകുമെന്ന് വിലയിരുത്തല്‍
X

Summary

  • ആശങ്കകള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനു നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നു കമ്പനി
  • ജനുവരി 31 നാണ് പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്


ഈ വര്‍ഷം മാര്‍ച്ച് 1 മുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്നും പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ വിലക്കി കൊണ്ട് ആര്‍ബിഐ ഉത്തരവ് പുറപ്പെടുവിച്ചത് കമ്പനിക്ക് ഉണ്ടാക്കുന്ന നഷ്ടം നിസാരമല്ലെന്ന് റിപ്പോര്‍ട്ട്.

വാര്‍ഷിക വരുമാനത്തില്‍ 300 മുതല്‍ 500 കോടി രൂപ വരെ ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നതെന്ന് കമ്പനി പറഞ്ഞു.

ആര്‍ബിഐ ഉയര്‍ത്തിയ ആശങ്കകള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനു നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നു കമ്പനി അറിയിച്ചു.

2024 ജനുവരി 31 നാണ് പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന് (പിപിബിഎല്‍) നിയന്ത്രണമേര്‍പ്പെടുത്തുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്.