image

15 Jan 2024 11:57 AM IST

Banking

മാനദണ്ഡങ്ങൾ ലംഘിച്ചു; ഇസാഫിനും ധനലക്ഷ്മിക്കും പിഴ ചുമത്തി ആർബിഐ

MyFin Desk

RBI imposed fine on ISAF and Dhanalakshmi
X

Summary

  • പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കിനും പിഴയുണ്ട്
  • മൊത്തം 2.49 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്
  • ചട്ട വിരുദ്ധമായി ഒരു കമ്പനിക്ക് വായ്പ നല്‍കിയതിനാണ് പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കിന് പിഴ


ആര്‍ബിഐയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് മൂന്ന് ബാങ്കുകള്‍ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ)..ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ധനലക്ഷ്മി ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയക്ക് 2.49 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.

1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 46(4)(i)നൊപ്പം സെക്ഷന്‍ 47അ(1)(c) വകുപ്പുകള്‍ പ്രകാരം ആര്‍ബിഐക്ക് നല്‍കിയിട്ടുള്ള അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയത്.

ചട്ട വിരുദ്ധമായി ഒരു കമ്പനിക്ക് വായ്പ നല്‍കിയതിനാണ് പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കിന് പിഴ ചുമത്തിയിരിക്കുന്നത്. ഒരു കോടി രൂപയാണ് ബാങ്കിന് പിഴയിട്ടിരിക്കുന്നത്.

'ബാങ്കുകളിലെ കസ്റ്റമര്‍ സര്‍വീസ്' എന്ന വിഷയത്തില്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാണ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് പിഴ ചുമത്തിയത്. 29.55 ലക്ഷം രൂപയാണ് ബാങ്കിന് പിഴയിട്ടിരിക്കുന്നത്.

ലോണുകള്‍, കെവൈസി, നിക്ഷേപങ്ങളുടെ പലിശ നിരക്കുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ എന്നിവ പാലിക്കാത്തതിനാണ് ധനലക്ഷ്മി ബാങ്കിന് ആര്‍ബിഐ പിഴ ചുമത്തിയിരിക്കുന്നത്. 1,20,47,000 രൂപ ധനലക്ഷ്മി ബാങ്ക് പിഴയായി കെട്ടിവെക്കണം.

ബാങ്കുകള്‍ക്കെതിരായ നടപടി റെഗുലേറ്ററി നിയമങ്ങൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്; ഏതെങ്കിലും ഇടപാടിന്റെ സാധുതയോ അല്ലെങ്കിൽ ബാങ്ക് ഉപഭോക്താക്കളുമായി ഏർപ്പെട്ടിരിക്കുന്ന കരാറിന്റെയോ സാധുതയെ ഇത് ബാധിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.