image

21 Dec 2025 2:40 PM IST

Banking

ഭവന വായ്പ 10 ലക്ഷം കോടി രൂപ കടക്കുമെന്ന് എസ്ബിഐ

MyFin Desk

ഭവന വായ്പ 10 ലക്ഷം കോടി രൂപ കടക്കുമെന്ന് എസ്ബിഐ
X

Summary

ശക്തമായ ഡിമാന്‍ഡും കുറഞ്ഞ പലിശനിരക്കും എസ്ബിഐ ഭവന വായ്പയ്ക്ക് അനുകൂല ഘടകം


അടുത്ത സാമ്പത്തിക വര്‍ഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവനവായ്പ പോര്‍ട്ട്ഫോളിയോയില്‍ 10 ലക്ഷം കോടി രൂപ കടക്കും. ശക്തമായ ഡിമാന്‍ഡും അനുകൂലമായ കുറഞ്ഞ പലിശ നിരക്കും ഇതിന് കാരണമായിട്ടുണ്ട്. എസ്ബിഐയുടെ ഭവനവായ്പ പോര്‍ട്ട്ഫോളിയോ ഇതിനകം 9 ലക്ഷം കോടി കടന്നതായും രാജ്യത്തെ ഏറ്റവും വലിയ മോര്‍ട്ട്‌ഗേജ് വായ്പ ദാതാവായി മാറിയെന്നും എസ്ബിഐ ചെയര്‍മാന്‍ സി എസ് സെറ്റി പറഞ്ഞു.

14 ശതമാനം വളര്‍ച്ചാ നിരക്കില്‍, അടുത്ത സാമ്പത്തിക വര്‍ഷം 10 ലക്ഷം കോടി രൂപയുടെ ഹോം പോര്‍ട്ട്ഫോളിയോ എന്ന നാഴികക്കല്ല് കൈവരിക്കാനുള്ള പാതയിലാണ് എസ്ബിഐയെന്ന് അദ്ദേഹം പറഞ്ഞു.

2025 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് 8.31 ലക്ഷം കോടി രൂപ ഭവനവായ്പ കണക്കുമായി അവസാനിപ്പിച്ച് മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 14.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.

വര്‍ഷങ്ങളായി എസ്ബിഐ ഭവനവായ്പ പോര്‍ട്ട്ഫോളിയോ ക്രമേണ വളര്‍ന്നു വരികയായിരുന്നു. വളര്‍ച്ചക്ക് സ്ഥിരതയും നിലര്‍ത്താന്‍ ബാങ്കിന് കഴിഞ്ഞു. 2011 മാര്‍ച്ചില്‍ ഒരു ലക്ഷം കോടി രൂപ എന്നതില്‍നിന്ന് നിന്ന് 2025 നവംബറില്‍ അത് 9 ലക്ഷം കോടി രൂപയായി.

കൂടാതെ, നിരന്തരമായ മുന്‍കരുതല്‍ നിരീക്ഷണം കാരണം ഈ വിഭാഗത്തിലെ നിഷ്‌ക്രിയ ആസ്തികള്‍ 1 ശതമാനത്തില്‍ താഴെയായി നിയന്ത്രിക്കാന്‍ ബാങ്കിന് കഴിഞ്ഞു.

ഭവന വായ്പകളിലെ മൊത്ത നിഷ്‌ക്രിയ ആസ്തി 0.72 ശതമാനവുമായാണ് ബാങ്ക് 2025 സാമ്പത്തിക വര്‍ഷം അവസാനിപ്പിച്ചത്. ഇത് ബാങ്കിംഗ് മേഖലയിലെ ഏറ്റവും താഴ്ന്ന നിരക്കുകളില്‍ ഒന്നാണ്.

മൊത്തം വായ്പാ പോര്‍ട്ട്ഫോളിയോയുടെ 67 ശതമാനവും വരുന്ന റീട്ടെയില്‍, കൃഷി, എംഎസ്എംഇ വിഭാഗവും സെപ്റ്റംബറില്‍ 25 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു.

സാമ്പത്തിക വളര്‍ച്ച മെച്ചപ്പെട്ടതോടെ, നടപ്പു സാമ്പത്തിക വര്‍ഷത്തേക്കുള്ള വായ്പാ വളര്‍ച്ചാ ലക്ഷ്യം എസ്ബിഐ നേരത്തെ നിശ്ചയിച്ചിരുന്ന 12 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.

കൂടാതെ, സ്വര്‍ണ വായ്പയില്‍ ബാങ്ക് നല്ല വളര്‍ച്ച കൈവരിക്കുന്നുണ്ടെന്നും വ്യക്തിഗത വായ്പയായ എക്‌സ്പ്രസ് ക്രെഡിറ്റ് ഇരട്ട അക്ക വളര്‍ച്ച കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.