16 Jan 2024 3:45 PM IST
Banking
ഓഹരി മുന്നേറി: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 1 ലക്ഷം കോടി രൂപ പിന്നിട്ടു
MyFin Desk
Summary
- 2023 ല്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി ഏകദേശം 49 ശതമാനമാണ് മുന്നേറിയത്
- 1 ലക്ഷം കോടി രൂപ വിപണിമൂല്യം കൈവരിക്കുന്ന പൊതുമേഖലയിലെ നാലാമത്തെ ബാങ്കാണ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
- 2024 -ല്‍ ഇതുവരെയായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി 15 ശതമാനത്തിലധികമാണു മുന്നേറിയത്
ഓഹരി മുന്നേറിയതോടെ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 1 ലക്ഷം കോടി രൂപ പിന്നിട്ടു.
2024 ജനുവരി 1 മുതല്‍ ഇതുവരെയായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി 15 ശതമാനത്തിലധികമാണു മുന്നേറിയത്. ഇതാണ് ബാങ്കിന്റെ വിപണി മൂല്യം 1 ലക്ഷം കോടി രൂപയിലെത്താന്‍ കാരണമായത്.
ജനുവരി 16 ന് ബിഎസ്ഇയില്‍ ഇന്‍ട്രാ ഡേയില്‍ 2.4 ശതമാനം ഉയര്‍ന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 140.15 രൂപയിലെത്തി.
2023 ല്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി ഏകദേശം 49 ശതമാനമാണ് മുന്നേറിയത്.
1 ലക്ഷം കോടി രൂപ വിപണിമൂല്യം കൈവരിക്കുന്ന പൊതുമേഖലയിലെ നാലാമത്തെ ബാങ്കാണ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയവയാണ് ഈ നേട്ടം കൈവരിച്ച മറ്റ് ബാങ്കുകള്‍.
പഠിക്കാം & സമ്പാദിക്കാം
Home
