image

28 March 2026 5:53 PM IST

Banking

ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ദോഹ ബാങ്ക്? രണ്ട് ശാഖകൾ പൂട്ടി

MyFin Desk

obtaining a banking license is more difficult after strict scrutiny
X

Summary

ഒരു ദശാബ്ദക്കാലമായി ഇന്ത്യയിലുണ്ടായിരുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിച്ചാണ് ദോഹ ബാങ്കിൻ്റെ ശാഖകൾ അടച്ചത്


ദോഹ ബാങ്ക് ഇന്ത്യയിലെ ശാഖകൾ പൂട്ടുന്നു. ഒരു ദശാബ്ദത്തോളമുള്ള പ്രവർത്തനത്തിന് ശേഷം ബാങ്ക് മുംബൈ, കൊച്ചി ശാഖകൾ അടച്ചുപൂട്ടും. ഇനി രാജ്യത്ത് ഒരു പ്രതിനിധി ഓഫീസ് വഴി മാത്രമേ പ്രവർത്തിക്കൂ. ബാങ്കിന്റെ ഡയറക്ടർ ബോർഡ് മീറ്റിംഗിലാണ് നിർണായക തീരുമാനം. 2014 ജൂണിലാണ് ദോഹ ബാങ്ക് ഇന്ത്യയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ജൂണിൽ മുംബൈയിലും തുടർന്ന് കൊച്ചിയിലുമായാണ് ബാങ്ക് ഇന്ത്യയിലെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ദോഹ ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന ബാങ്കിൻ്റെ ബോർഡ് യോഗത്തിൽ ഇന്ത്യയിലെ ശാഖകൾ പൂർണമായി അവസാനിപ്പിക്കാൻ ബോർഡ് അംഗങ്ങൾ അനുമതി നൽകുകയായിരുന്നു.

വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥയുടെ നേട്ടങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ഗൾഫ് രാജ്യത്തിനും ഇന്ത്യയ്ക്കും ഇടയിലുള്ള റെമിറ്റൻസ് സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമുള്ള പദ്ധതിയുടെ ഉൾപ്പെടെ ഭാഗമായാണ് ദോഹ ബാങ്ക് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. എച്ച്എസ്ബിസി ബാങ്ക് ഒമാൻ്റെ ഇന്ത്യയിലെ രണ്ട് ശാഖകൾ ഏറ്റെടുത്തായിരുന്നു പ്രവർത്തനം. എന്നാൽ ഇന്ത്യയിലെ വികസന പ്രവർത്തനങ്ങൾക്ക് മാനേജ്മൻ്റിന് താൽപ്പര്യമില്ലാത്തതാണ് ഭാവി പദ്ധതികൾ ഉപേക്ഷിച്ച് ശാഖകൾ അടക്കാൻ കാരണം .