image

13 Jan 2022 10:23 AM IST

Cement

അംബുജ സിമന്റ്സ് ലിമിറ്റഡിനെ അറിയാം

MyFin Desk

അംബുജ സിമന്റ്സ് ലിമിറ്റഡിനെ അറിയാം
X

Summary

ആഭ്യന്തര, കയറ്റുമതി വിപണികള്‍ക്കായി സിമന്റും ക്ലിങ്കരും നിര്‍മ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുക എന്നതാണ് കമ്പനിയുടെ പ്രധാന പ്രവര്‍ത്തനം



ആഗോള കമ്പനിയായ ലഫാര്‍ജ് ഹോള്‍സിമിന്റെ ഭാഗമായ അംബുജ സിമന്റ്സ് ലിമിറ്റഡ് ഇന്ത്യയിലെ മുന്‍നിര സിമന്റ് കമ്പനികളില്‍ ഒന്നാണ്. മുംബൈ ആസ്ഥാനമായ ഈ കമ്പനി, സിമന്റും അനുബന്ധ ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു. അംബുജ ബ്രാന്‍ഡിലാണ് കമ്പനി സിമന്റ് പുറത്തിറക്കുന്നത്.


പൊതുമേഖലാ സ്ഥാപനമായ ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ്
കോര്‍പ്പറേഷന്റെയും (ജി ഐ ഐ സി) നരോത്തം സെഖ്സാരിയ ആന്‍ഡ്
അസോസിയേറ്റ്സിന്റെയും സംയുക്ത സംരംഭമായാണ് കമ്പനി സ്ഥാപിച്ചത്. 1983 മെയ് 19ന് ഇത് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറ്റി. മുമ്പ് ഗുജറാത്ത് അംബുജ സിമന്റ്സ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന കമ്പനി, 2007 ഏപ്രിലില്‍ അതിന്റെ പേര് അംബുജ സിമന്റ്സ് ലിമിറ്റഡ് എന്നാക്കി മാറ്റി.

16 ദശലക്ഷം ടണ്‍ വാര്‍ഷിക പ്ലാന്റ് ശേഷിയും 3,298 കോടി രൂപയിലധികം വരുമാനവുമുള്ള അംബുജ ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിമന്റ് കമ്പനിയാണ്. 1993-ല്‍ കടല്‍ വഴി ബള്‍ക്ക് സിമന്റ് കൊണ്ടുപോകുന്നതിനുള്ള ഒരു സമ്പൂര്‍ണ്ണ സംവിധാനം അംബുജ സ്ഥാപിച്ചു. കടല്‍ വഴി ബള്‍ക്ക് സിമന്റ് നീക്കം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണിത്.


ആഭ്യന്തര, കയറ്റുമതി വിപണികള്‍ക്കായി സിമന്റും ക്ലിങ്കരും നിര്‍മ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുക എന്നതാണ് കമ്പനിയുടെ പ്രധാന പ്രവര്‍ത്തനം. അഞ്ച് സംയോജിത സിമന്റ് നിര്‍മ്മാണ പ്ലാന്റുകളും എട്ട് സിമന്റ് ഗ്രൈൻഡിങ് യൂണിറ്റുകളും കമ്പനിക്കുണ്ട്.
കയറ്റുമതി സുഗമമാക്കുന്നതിന് രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരപ്രദേശത്ത് മൂന്ന് ടെര്‍മിനലുകളുടെ ക്യാപ്റ്റീവ് പോര്‍ട്ട് ഉള്ള ആദ്യത്തെ ഇന്ത്യന്‍ സിമന്റ് നിര്‍മ്മാതാവാണിത്.

കമ്പനിയുടെ പോര്‍ട്ട് ടെര്‍മിനല്‍ ഗുജറാത്തിലെ മുല്‍ദ്വാര്‍കയിലാണ് സ്ഥിതി ചെയ്യുന്നത്: അംബുജനഗര്‍ പ്ലാന്റില്‍ നിന്ന് 8കിലോമീറ്റര്‍ അകലെയുള്ള തുറമുഖമാണിത്. ക്ലിങ്കര്‍, സിമന്റ് എന്നിവ കയറ്റുമതി ചെയ്യുന്നതിനും കല്‍ക്കരി, ഫര്‍ണസ് ഓയില്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതിനും ഇവിടെ സൗകര്യമുണ്ട്. കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളില്‍ ഡാങ് സിമന്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് ,എം.ജി.ടി സിമന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, കെമിക്കല്‍ ലൈംസ് മുണ്ട്വാ പ്രൈവറ്റ് ലിമിറ്റഡ്, ഡിര്‍ക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ഉള്‍പ്പെടുന്നു.