image

23 May 2022 10:00 AM IST

Cement

അംബുജ സിമെന്റ്‌സ്, എസിസി ഓപ്പൺ ഒഫർ ജൂലൈ ആറു മുതല്‍

Agencies

അംബുജ സിമെന്റ്‌സ്, എസിസി ഓപ്പൺ ഒഫർ ജൂലൈ ആറു മുതല്‍
X

Summary

മുംബൈ: അംബുജ സിമെന്റ്‌സ്, എസിസി എന്നിവയുടെ ഓഹരി ഉടമകള്‍ക്കായുള്ള ഓപ്പൺ ഒഫർ ജൂലൈ 6ന് ആരംഭിച്ച് ജൂലൈ 19ന് അവസാനിക്കുമെന്ന് അദാനി ഗ്രൂപ്പ്. മൗറീഷ്യസിലെ അദാനി ഗ്രൂപ്പില്‍ ഉള്‍പ്പെട്ട കമ്പനിയാണ് ഓപ്പൺ ഓഫര്‍ നടത്തുന്നത്. രണ്ട് ഓപ്പൺ ഓഫറുകളിലൂടെ $4 ബില്യൺ (31,139 കോടി രൂപ) നിക്ഷേപമാണ് അദാനി ഉദ്ദേശിക്കുന്നത്. ഇത് വിപണിയിലെ ഇതുവരെയുള്ളതില്‍വെച്ച് ഏറ്റവും വലിയ ഓപ്പൺ ഒഫറായി മാറാം. അംബുജ സിമെന്റ്‌സിന്റെ 63 ശതമാനം ഓഹരികളും, സ്വിസ് സിമെന്റ് കമ്പനിയായ ഹോള്‍സിമില്‍ നിന്നും എസിസിയുടെ […]


മുംബൈ: അംബുജ സിമെന്റ്‌സ്, എസിസി എന്നിവയുടെ ഓഹരി ഉടമകള്‍ക്കായുള്ള ഓപ്പൺ ഒഫർ ജൂലൈ 6ന് ആരംഭിച്ച് ജൂലൈ 19ന് അവസാനിക്കുമെന്ന് അദാനി ഗ്രൂപ്പ്. മൗറീഷ്യസിലെ അദാനി ഗ്രൂപ്പില്‍ ഉള്‍പ്പെട്ട കമ്പനിയാണ് ഓപ്പൺ ഓഫര്‍ നടത്തുന്നത്.

രണ്ട് ഓപ്പൺ ഓഫറുകളിലൂടെ $4 ബില്യൺ (31,139 കോടി രൂപ) നിക്ഷേപമാണ് അദാനി ഉദ്ദേശിക്കുന്നത്. ഇത് വിപണിയിലെ ഇതുവരെയുള്ളതില്‍വെച്ച് ഏറ്റവും വലിയ ഓപ്പൺ ഒഫറായി മാറാം.

അംബുജ സിമെന്റ്‌സിന്റെ 63 ശതമാനം ഓഹരികളും, സ്വിസ് സിമെന്റ് കമ്പനിയായ ഹോള്‍സിമില്‍ നിന്നും എസിസിയുടെ 4.5 ശതമാനം ഓഹരികളും $6.5 ബില്ലിയന് അദാനി ഏറ്റെടുത്തിരുന്നു.

എസിസിയിലെ 50 ശതമാനം ഓഹരികള്‍ അംബുജ സിമെന്റ്‌സിന്റെ ഉടമസ്ഥതയിലാണ്. മൊത്തം ഏറ്റെടുക്കലിനായി അദാനി $10.5 ബില്യണ്‍ (81,000 കോടി രൂപ) ആണ് ചെലവിടുന്നത്.

രണ്ട് കമ്പനികളും പുറത്തിറക്കിയ നോട്ടീസ് പ്രകാരം ഓഗസ്റ്റ് ആദ്യ ആഴ്ച്ചയോടെ ഓപണ്‍ ഓഫര്‍ നടപടികളെല്ലാം പൂര്‍ത്തിയാകും.

2013 ല്‍ യുണീലിവര്‍ ഹിന്ദുസ്ഥാന്‍ യൂണീലിവറിന്റെ 487 ദശലക്ഷം ഓഹരികള്‍ 29,220 കോടി രൂപയ്ക്ക് എറ്റെടുക്കുന്നതിനായി പ്രഖ്യാപിച്ച ഓപ്പൺ ഓഫറിനേക്കാൾ വലുതാണ് അദാനിയുടെ ഈ ഓഫര്‍.

അദാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മൗറീഷ്യസ് ആസ്ഥാനമായുള്ള എന്‍ഡവര്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് അംബുജ സിമന്റ്സിന്റെ 26 ശതമാനം (അതായത് 516 ദശലക്ഷം ഓഹരികള്‍) ഒരു ഓഹരിക്ക് 385 രൂപ നിരക്കില്‍ വാങ്ങും. അതിനായി മൊത്തം കണക്കാക്കുന്നത് 19,879 കോടി രൂപയാണ്.

അതുപോലെ, അദാനി ഗ്രൂപ്പ് എസിസിയുടെ 26 ശതമാനം ഓഹരി ഒന്നിന് 2,300 രൂപ നിരക്കില്‍ 11,259 കോടി രൂപയ്ക്ക് വാങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.

രണ്ട് കമ്പനികളുടെയും സ്വതന്ത്ര ഡയറക്ടര്‍മാര്‍ തങ്ങളുടെ ശുപാര്‍ശ ജൂലൈ നാലിനകം രണ്ട് കമ്പനികളുടെയും ഓഹരി ഉടമകള്‍ക്കായി പ്രസിദ്ധീകരിക്കും. ഇടപാടുകള്‍ സെബിയുടെയും കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെയും (സിസിഐ) വിവിധ റെഗുലേറ്റര്‍മാരുടെയും അനുമതികള്‍ക്ക് വിധേയമായിരിക്കും.

അദാനി ഗ്രൂപ്പ് മുംബൈയിലെ ബാര്‍ക്ലേസ് ബാങ്കില്‍ ഒരു എസ്‌ക്രോ അക്കൗണ്ട് തുറക്കുകയും രണ്ട് ഓഫറുകള്‍ക്കും പണം നല്‍കുകയും ചെയ്തു.

അംബുജയ്ക്കും എസിസിക്കും നിലവില്‍ പ്രതിവര്‍ഷം 70 ദശലക്ഷം ടണ്‍ ഉല്‍പ്പാദന ശേഷിയുണ്ട്. രണ്ട് കമ്പനികള്‍ക്കുംകൂടി 23 സിമന്റ് പ്ലാന്റുകള്‍, 14 ഗ്രൈന്‍ഡിംഗ് സ്റ്റേഷനുകള്‍, 80 റെഡി-മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍, എന്നിവ കൂടാതെ ഇന്ത്യയിലുടനീളം 50,000 ലധികം ചാനല്‍ പങ്കാളികളുമുണ്ട്.

ഈ ഏറ്റെടുക്കലിലൂടെ അദാനി കുടുംബം ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സിമന്റ് നിര്‍മ്മാതാക്കളായി മാറും. അൾട്രാടെക്കാണ്‌ ഒന്നാം സ്ഥാനത്തുള്ളത്.