image

5 Jan 2024 1:52 PM GMT

Cement

4,000 കോടി രൂപയുടെ റൈറ്റ്‌സ് ഇഷ്യുവുമായി ഗ്രാസിം ഇന്‍ഡസ്ട്രീസ്

PTI

4,000 കോടി രൂപയുടെ റൈറ്റ്‌സ് ഇഷ്യുവുമായി ഗ്രാസിം ഇന്‍ഡസ്ട്രീസ്
X

Summary

  • ഇഷ്യു ജനുവരി 17 ന് ആരംഭിച്ച് ജനുവരി 29 ന് അവസാനിക്കും
  • ഓഹരികള്‍ ഒന്നിന് 1,812 രൂപ നിരക്കില്‍ ഇഷ്യൂ ചെയ്യപ്പെടും
  • 179 ഇക്വിറ്റി ഓഹരികള്‍ക്ക് 6 റൈറ്റ്‌സ് ഇക്വിറ്റി ഷെയറുകള്‍ നൽകും


ഡല്‍ഹി: ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്ഥാപനമായ ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ അടുത്ത ഘട്ട വളര്‍ച്ചയ്ക്ക് ധനസഹായം നല്‍കുന്നതിനായി റൈറ്റ്‌സ് ഇഷ്യൂ വഴി 4,000 കോടി രൂപ സമാഹരിക്കാന്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചു.

ഓഹരികള്‍ ഒന്നിന് 1,812 രൂപ നിരക്കില്‍ ഇഷ്യൂ ചെയ്യപ്പെടും. വ്യാഴാഴ്ച നടന്ന യോഗത്തില്‍, കമ്പനിയുടെ 2,20,73,935 ഇക്വിറ്റി ഓഹരികള്‍ ഭാഗികമായി അടച്ച അടിസ്ഥാനത്തില്‍ 3,999.80 കോടി രൂപയ്ക്ക് ഇഷ്യൂ ചെയ്യുന്നതിന് കമ്പനിയുടെ ബോര്‍ഡ് അംഗീകാരം നല്‍കി. ഓഹരികള്‍ക്ക് 2 രൂപ മുഖവിലയും ഒരു ഷെയറിന് 1,810 രൂപ പ്രീമിയവും നല്‍കും.

റൈറ്റ്‌സ് ഇഷ്യു ജനുവരി 17 ന് ആരംഭിച്ച് ജനുവരി 29 ന് അവസാനിക്കും.

കമ്പനിയുടെ യോഗ്യരായ ഇക്വിറ്റി ഷെയര്‍ഹോള്‍ഡര്‍മാരുടെ കൈവശമുള്ള കമ്പനിയുടെ പൂര്‍ണ്ണമായി പണമടച്ചുള്ള ഓരോ 179 ഇക്വിറ്റി ഓഹരികള്‍ക്കും 6 റൈറ്റ്‌സ് ഇക്വിറ്റി ഷെയറുകള്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗ്രാസിം ഇന്‍ഡസ്ട്രീസ് റൈറ്റ്‌സ് ഇഷ്യുവിലൂടെ 2 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരികള്‍ നല്‍കി 4,000 കോടി രൂപ സമാഹരിക്കുമെന്ന് പറഞ്ഞിരുന്നു.

കൂടാതെ, കമ്പനി ഗ്രീന്‍ ഫീല്‍ഡ് കപ്പാസിറ്റികള്‍ സ്ഥാപിക്കുന്നതിനായി 10,000 കോടി രൂപ നിക്ഷേപിക്കുന്ന 'ബിര്‍ള ഓപസ്' എന്ന ബ്രാന്‍ഡിലൂടെ പെയിന്റ് ബിസിനസ്സിലേക്ക് പ്രവേശിക്കും.

വിസ്‌കോസ് സ്റ്റേപ്പിള്‍ ഫൈബറിന്റെ മുന്‍നിര ആഗോള പ്ലെയര്‍ കൂടിയാണ് ഇത്. കമ്പനി അതിന്റെ എക്കാലത്തെയും ഉയര്‍ന്ന മൂലധനച്ചെലവ് പദ്ധതി നടപ്പിലാക്കുകയാണെന്ന് ഗ്രാസിം നേരത്തെ അറിയിച്ചിരുന്നു. ഗ്രാസിമിന്റെ വളര്‍ച്ചാ യാത്രയില്‍ പങ്കാളികളാകാന്‍ നിലവിലുള്ള ഓഹരിയുടമകളെ പ്രാപ്തരാക്കുന്നതാണ് റൈറ്റ്‌സ് ഇഷ്യുവെന്നെ് കമ്പനി കൂട്ടിച്ചേര്‍ത്തു.

2023 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാസിമിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം 1.17 ലക്ഷം കോടി രൂപയാണ്.