image

1 Dec 2023 7:52 AM GMT

Cement

കെസോറാമിന്റെ സിമന്റ് ബിസിനസ്സ് 7,600 കോടിക്ക് ഏറ്റെടുക്കാൻ അൾട്രാടെക്

MyFin Desk

ultratech set to acquire cement business of kesoram industries
X

Summary

  • കുമാർ മംഗലം ബിർളയാണ് അൾട്രാടെക്കിന്റെ തലവൻ
  • കെസോറാമിന് നിലവിൽ രണ്ട് സിമൻറ് യൂണിറ്റുകളുണ്ട്
  • അൾട്രാടെക് ലോകത്തിലെ മൂന്നാമത്തെ വലിയ സിമന്റ് കമ്പനി


ബികെ ബിർള ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ കെസോറാം ഇൻഡസ്ട്രീസിന്റെ സിമന്റ് ബിസിനസ്സ് ഏറ്റെടുക്കാൻ ഒരുങ്ങി അൾട്രാടെക് സിമന്റ്. കടബാധ്യതകൾ ഉൾപ്പെടെ ഏകദേശം 7,600 കോടി രൂപയുടെ ബിസിനസ്സ് മൂല്യനിർണ്ണയമാണ് കമ്പനിക്കുള്ളത്.

സിമന്റ് ബിസിനസ്സ് വിഭജിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി കെസോറാം അറിയിച്ചു. അൾട്രാടെക് ഏറ്റെടുക്കലിന് ശേഷം ഓഹരി ഉടമകൾക്ക് , 10 രൂപയുടെ ഓരോ 52 കെസോറം ഓഹരികൾക്കും ഒരു അൾട്രാടെക് സിമന്റ് ഓഹരി ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

കെസോറാമിന് നിലവിൽ സെഡം (കർണ്ണാടക), ബസന്ത്നഗർ (തെലങ്കാന) എന്നിവിടങ്ങളിൽ രണ്ട് സിമൻറ് നിർമാണ യൂണിറ്റുകളുണ്ട്. സംയോജിതമായി ഇവ 10.75 എംടിപിഎ സ്ഥാപിത ശേഷിയുള്ളതാണ്. മഹാരാഷ്ട്രയിലെ സോലാപൂരിൽ 0.66 എംടിപിഎ ശേഷിയുള്ള പാക്കിംഗ് പ്ലാന്റും കമ്പനിക്കുണ്ട്. 2022-23ൽ സിമന്റ് പ്രവർത്തനങ്ങളിൽ നിന്നുള്ള കെസോറാമിന്റെ വിറ്റുവരവ് 3,533.75 കോടി രൂപയായി രേഖപ്പെടുത്തിയിരുന്നു.

137.85 എംടിപിഎയുടെ മൊത്തം ഗ്രേ സിമന്റ് ശേഷിയുള്ള അൾട്രാടെക്, ചൈനയ്ക്ക് പുറത്ത് ലോകത്തിലെ മൂന്നാമത്തെ വലിയ സിമന്റ് ഉൽപ്പാദകരാണ്, നിലവിലുള്ള പദ്ധതികൾ പൂർത്തിയായാൽ കമ്പനിയുടെ ശേഷി 160 ദശലക്ഷമായി ഉയരും.

1700 കോടി രൂപയുടെ കടം ഉയർന്ന ചിലവിനു കാരണമാകുന്നു. ഏകദേശം 18-20 ശതമാനം പലിശയാണ് കമ്പനിക്ക് ഈ കടത്തിന് മേൽ അടയ്‌ക്കേണ്ടത്. ഇത് കൈകാര്യം ചെയുന്നതായുള്ള പുതിയ മൂലധനം നിക്ഷേപിക്കുന്നതിൽ കെസോറാം മാനേജ്‌മെന്റ് പരാജയപ്പെടുകയായിരുന്നു.

“ 1700 കോടി രൂപയിൽ കൂടുതലുള്ള മുഴുവൻ കടവും മുൻഗണനാ ഓഹരികളും സിമന്റ് ബിസിനസ്സിനൊപ്പം അൾട്രാടെക്കിലേക്ക് മാറും,” കെസോറാം പറഞ്ഞു.

വിഭജനവും ലയനവും കെസോറാം ഇൻഡസ്ട്രീസിന്റെ കടം തിരിച്ചടവ് കുറയ്ക്കുന്നതുൾപ്പെടെ ബാലൻസ് ഷീറ്റ് കൈകാര്യം ചെയ്യുന്നതിനും സഹായകമാവും. ഒരു പാപ്പരത്വ പ്രക്രിയയിൽ അടുത്തിടെ കെസോറാമിന് ബിർള ടയറിന്റെ പ്രവർത്തനങ്ങളൂം നഷ്ടപ്പെട്ടിരുന്നു.

ഈ ഇടപാടിനായി അൾട്രാടെക് 59,74,301 പുതിയ ഇക്വിറ്റി ഷെയറുകൾ ഓഹരി ഉടമകൾക്ക് നൽകും. ഇതോടെ കമ്പനിയുടെ ഇക്വിറ്റി മൂലധനം 294.66 കോടി രൂപയായി ഉയരും. ഇടപാടിന് ശേഷം കമ്പനിയുടെ മൊത്തം ഇക്വിറ്റി ഓഹരികൾ 29.47 കോടിയായി ഉയരും.

കെസോറാം ബോർഡ് അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള സിഗ്നെറ്റ് ഇൻഡസ്ട്രീസുമായി വിഭജിക്കുന്ന പദ്ധതി ഈയിടെ പിൻവലിച്ചിരുന്നു. അത് കേസോറാമിന് കീഴിൽ തുടരും. വിസ്കോസ് റേയോൺ ഫിലമെന്റ് നൂലും കെമിക്കൽ മാനുഫാക്ചറിംഗ് വെർട്ടിക്കലിലും പ്രവർത്തിക്കുന്ന കമ്പനിക്ക് ഏകദേശം 2,500 ജീവനക്കാരുണ്ട്. 2023 സാമ്പത്തിക വർഷത്തിൽ കമ്പനി 260.62 കോടി രൂപയുടെ വിറ്റുവരവും 78.61 കോടി രൂപയുടെ നഷ്ടവും രേഖപ്പെടുത്തി.

രാജ്യത്തെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പടിഞ്ഞാറൻ, തെക്കൻ വിപണികളിൽ ഈ ഇടപ്പാടോടെ കമ്പനിക് മികച്ച വളർച്ച കൈവരിക്കാൻ സാധ്യമാകും. റെഗുലേറ്ററി അംഗീകാരം ലഭിച്ചാൽ 9-12 മാസത്തിനുള്ളിൽ ഇടപാട് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുതായി കമ്പനി വ്യക്തമാക്കി.