image

21 April 2026 5:15 PM IST

Industries

ഡിണ്ടിഗൽ തലപ്പാക്കട്ടി; അമരത്ത് ദേ ഈ വനിതയുടെ കയ്യൊപ്പുമുണ്ട്

MyFin Desk

ഡിണ്ടിഗൽ തലപ്പാക്കട്ടി; അമരത്ത് ദേ ഈ വനിതയുടെ കയ്യൊപ്പുമുണ്ട്
X

Summary

ദീപിക നാഗസാമി; തലപ്പാക്കട്ടിക്ക് പിന്നിലെ രഹസ്യം. ഇന്ന് സ്കിൻ കെയർ രംഗത്തും പുത്തൻ ബ്രാൻഡ്


ഡിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി കഴിച്ചിട്ടില്ലേ? പരമ്പരാഗതമായ ബിരിയാണി ബിസിനസിനെ അടുത്ത തലത്തിലേക്ക് ഉയർത്തിയത് ഒരു വനിതയാണ്. ദീപിക നാഗസാമി. 500 കോടി രൂപയുടെ പരമ്പരാഗത ബ്രാൻഡ് വിട്ട് സ്വന്തം സ്കിൻകെയർ സ്റ്റാർട്ടപ്പ് ആരംഭിച്ചു ദീപിക.

ഡിണ്ടിഗലിന്റെ ബ്രാൻഡിങ് ശ്രദ്ധേയമാക്കിയതിനൊപ്പം പരമ്പരാഗത ഐഡന്റിറ്റിയും നിലനിർത്തിയായിരുന്നു ദീപിക ഫൂഡ് ബിസിനസ് വ്യത്യസ്തമാക്കിയത്. ഇതേ കൈവഴക്കത്തോടെയാണ് സ്കിൻകെയർ ബ്രാൻഡായ ഡിപ്സിയെയും ദീപിക നയിക്കുന്നത്. ലൈറ്റ് വെയിറ്റ് മോയിസ്ചറൈസറായ മല്ലി മല്ലിയാണ് ആദ്യ ഉൽപ്പന്നം. കൂടുതൽ സ്കിൻകെയർ ഉൽപ്പന്നങ്ങളുമായി വിപണയിലേക്ക് എത്തുകയാണ് ബ്രാൻഡ്.

ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ദീപിക വിവാഹശേഷമാണ് ബിസിനസ് കുടുംബത്തിലെത്തുന്നത്. തലപ്പാക്കട്ടി ബിരിയാണി നിർമാതാക്കളായിരുന്നു ഭർത്താവിൻ്റെ കുടുംബം. ദീപിക ഭർത്താവ് സതീഷ് നാഗസാമിയ്ക്കും അമ്മയ്ക്കുമൊപ്പമാണ് ബിസിനസിലെത്തുന്നത്. ജോലി തുടരണമെങ്കിൽ ജോലി ചെയ്യാം, കുടുംബ ബിസിനസിൽ ചേരണമെങ്കിൽ അതുമാകാം എന്ന സ്വാതന്ത്ര്യം ഭർത്താവിൻ്റെ വീട്ടുകാർ നൽകി . ആ മനോഭാവമാണ് വളർച്ചക്ക് പിന്നിലെന്ന് ദീപിക പറയുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ ആയിരുന്നു പഠനം. സ്വപ്നം കണ്ട ഫാഷൻ ലോകത്ത് നിന്നൊക്കെ വ്യത്യസ്തമായിരുന്നു ഭക്ഷണ ബിസിനസ്.

സ്കിൻകെയർ രംഗത്തും സാനിധ്യം

തലപ്പാക്കട്ടിയെ കുടുംബ സൗഹൃദ റെസ്റ്റോറന്റ് ശൃംഖലയാക്കി മാറ്റുക എന്നതായിരുന്നു ദീപികയുടെ ദൌത്യം. നേരത്തെ, പല ബിരിയാണി സ്പോട്ടുകളും പുരുഷന്മാർ കൂടുതലും ഒത്തുകൂടുന്ന ടേക്ക് എവേ പോയിന്റുകളായിരുന്നു. ഈ സാഹചര്യത്തിൽ നിന്നാണ് ദീപിക ഭർത്താവിനൊപ്പം റെസ്റ്റോറൻ്റ് വ്യവസായ രംഗം പുനർനിർവചിക്കാൻ ഒരുങ്ങി പുറപ്പെട്ടത്.

റെസ്റ്റോറന്റ് ബിസിനസ് പൊതുവേ പുരുഷാധിപത്യമുള്ള മേഖലയായിരുന്നെങ്കിലും തലപ്പാക്കട്ടിയിൽ സ്ത്രീകൾക്കും അവസരം നൽകി . കുടുംബത്തിനൊപ്പം ബിരിയാണി ആസ്വദിക്കാനാകുന്ന രീതിയിൽ റെസ്റ്റോറൻ്റിൻ്റെ അകത്തളങ്ങൾ ക്രമീകരിച്ചു. വിവിധ ഇടങ്ങളിലേക്ക് സാനിധ്യം വിപുലീകരിച്ചു. തലപ്പാക്കട്ടിയുടെ വിജയത്തിന് ശേഷമാണ് സ്കിൻകെയർ ഉൽപ്പന്നങ്ങളുടെ ബിസിനസ് രംഗത്തേക്കിറങ്ങുന്നത്. ചർമ്മത്തിന് ഹാനികരമല്ലാത്ത ഉൽപ്പന്നങ്ങളിലൂടെ പുതിയ മേഖല കീഴടക്കാൻ ഒരുങ്ങുകയാണ് .