image

26 Oct 2023 4:51 PM IST

E-commerce

ഇ-കൊമേഴ്സ്; ഗ്ലോബല്‍ തര്‍ക്ക പരിഹാര പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നു

MyFin Desk

e-commerce, establishing global dispute resolution platform
X

Summary

  • അതിര്‍ത്തി കടന്നുള്ള ബി2സി ഇ-കൊമേഴ്സ് വ്യാപാരം വര്‍ധിക്കുന്നു
  • ഇന്ത്യയുടെ നിര്‍ദ്ദേശം യുഎന്‍ അംഗീകരിച്ചു
  • ഇന്ത്യയുടെ നേതൃത്വത്തില്‍ പ്ലാറ്റ്‌ഫോമിനുള്ള ചട്ടക്കൂട് വികസിപ്പിക്കും


ഗ്ലോബല്‍ ഓണ്‍ലൈന്‍ തര്‍ക്ക പരിഹാര പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതില്‍ ഇന്ത്യ മുന്‍കൈ എടുക്കുമെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംഗ്. അതിര്‍ത്തി കടന്നുള്ള ബി2സി ഇ-കൊമേഴ്സ് വ്യാപാരം വര്‍ധിക്കുന്നതിനിടയില്‍, ബിസിനസുകളും ഉപഭോക്താക്കളും തമ്മിലുള്ള ഓണ്‍ലൈന്‍ ഇടപാടുകളിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഇത് സഹായിക്കും.

'യുഎന്‍ ഇന്ത്യയുടെ നിര്‍ദ്ദേശം അംഗീകരിക്കുകയും അതിര്‍ത്തി കടന്നുള്ള ബി2സി ഇ-കൊമേഴ്സ് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള ഓണ്‍ലൈന്‍ തര്‍ക്ക പരിഹാരത്തിനുള്ള ഒരു ചട്ടക്കൂട് വികസിപ്പിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തു', സിംഗ് പറഞ്ഞു.

ഈ ഒഡിആറിന്റെ ചട്ടക്കൂടിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യ വെള്ളിയാഴ്ച ദേശീയ തലസ്ഥാനത്ത് ആദ്യ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നു. യുഎസ്, യുകെ, തായ് ലാൻഡ് എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍, യുണൈറ്റഡ് നേഷന്‍സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ലോ , സിംഗപ്പൂര്‍ ഡിക്ലറേഷന്‍ 2018 എന്നിവ പോലുള്ള ചില പ്ലാറ്റ്ഫോമുകള്‍ ബിസിനസ്-ടു-ബിസിനസ് (ബി2ബി) ഇ-കൊമേഴ്സ് തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുന്നു, സിംഗ് പറഞ്ഞു.

ഇപ്പോള്‍ ബി2സി ഇ-കൊമേഴ്സ് വളരുന്നതിനാല്‍, അതിര്‍ത്തി കടന്നുള്ള ഇടപാടുകളുടെ പരാതികള്‍ പരിഹരിക്കാന്‍ ഒരു ആഗോള ഓണ്‍ലൈന്‍ റെസലൂഷന്‍ പ്ലാറ്റ്‌ഫോം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.