image

30 Jan 2024 9:47 AM GMT

E-commerce

ഐകിയ ഇ-കൊമേഴ്‌സ് ഡെലിവറി വ്യാപിപ്പിക്കുന്നു

MyFin Desk

ikea expands e-commerce delivery
X

Summary

  • സര്‍വീസ് അടുത്തമാസം ഒന്നുമുതല്‍ ലഭ്യമാകും
  • മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ 62ജില്ലകളിലാണ് സേവനം
  • ഐകിയ ഇന്ത്യയുടെ വില്‍പ്പനയിലേക്ക് 25 ശതമാനം കൂട്ടിച്ചേര്‍ക്കുന്നത് ഓണ്‍ലൈന്‍ വ്യാപാരമാണ്


സ്വീഡിഷ് ഫര്‍ണിച്ചര്‍ റീട്ടെയിലറായ ഐകിയ ഉല്‍പ്പന്ന ലഭ്യത വിപുലീകരിക്കുന്നതിനായി ഇ-കൊമേഴ്‌സ് ഡെലിവറി വ്യാപിപ്പിക്കുന്നു. അടുത്തമാസം ഒന്നുമുതല്‍ മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ 62 പുതിയ ജില്ലകളിലേക്ക് ഓണ്‍ലൈന്‍ ഡോര്‍സ്റ്റെപ്പ് ഡെലിവറി ആരംഭിക്കാനാണ് പദ്ധതി.

ഒരു വര്‍ഷത്തിനുള്ളില്‍ ഡെല്‍ഹി-എന്‍സിആര്‍ മേഖലയില്‍ ഇ-കൊമേഴ്സ് ഡെലിവറികള്‍ തുറക്കാനും കമ്പനി തയ്യാറെടുക്കുകയാണ്.

ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ ഇ-കൊമേഴ്സ് ചാനല്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചതായി ഐകിയ ഇന്ത്യ വ്യക്തമാക്കുന്നു. നിരവധി അയല്‍ വിപണികളില്‍ നിന്ന് ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ സ്റ്റോറുകളിലേക്ക് ഉപഭോക്താക്കള്‍ യാത്ര ചെയ്യുന്നുണ്ടെന്ന് കമ്പനി സിഇഒ സൂസന്‍ പള്‍വറര്‍ പറയുന്നു.

അതാത് നഗരങ്ങളില്‍ത്തന്നെ ഡോര്‍സ്‌റ്റെപ്പ് ഡെലിവറി സാധ്യമാക്കാന്‍ ഇക്കാരണത്താല്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. തിരക്കുള്ള ജില്ലകളിലേക്ക് ഇപ്പോള്‍ ഡെലിവറി ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

പുതിയ ഫിസിക്കല്‍ സ്റ്റോറുകള്‍ സമാരംഭിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഇ-കൊമേഴ്സ് പ്രവര്‍ത്തനങ്ങളിലൂടെ അതിന്റെ ഉല്‍പ്പന്നങ്ങളിലേക്ക് വിശാലമായ പ്രവേശനം സാധ്യമാക്കുന്നതിനുമുള്ള സ്വീഡിഷ് ഫര്‍ണിച്ചര്‍ റീട്ടെയിലര്‍മാരുടെ തന്ത്രത്തിലെ മാറ്റത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്.

ഓണ്‍ലൈന്‍ ചാനല്‍ നിലവില്‍ ഐകിയ ഇന്ത്യയുടെ വില്‍പ്പനയിലേക്ക് 25 ശതമാനം സംഭാവന ചെയ്യുന്നു. പുതിയ വിപണികളിലേക്ക് വ്യാപിക്കുന്നതിനാല്‍ ഈ ഓഹരി കൂടുതല്‍ വളരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

ഐകിയയ്ക്ക് നിലവില്‍ ഹൈദരാബാദ്, നവി മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ മൂന്ന് വലിയ ഫോര്‍മാറ്റ് സ്റ്റോറുകളും മുംബൈയില്‍ രണ്ട് സിറ്റി സ്റ്റോറുകളും ഉണ്ട്. മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പൂനെ, സൂറത്ത് എന്നിവിടങ്ങളില്‍ ഇതിന്റെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.

ഓണ്‍ലൈന്‍ ഷോപ്പിംഗ് പാറ്റേണുകളെ കുറിച്ച് സംസാരിക്കുമ്പോള്‍, ഉപഭോക്താക്കള്‍ ഹോം ഫര്‍ണിഷിംഗ്, ആക്സസറികള്‍ തുടങ്ങിയ ചെറിയ ഇനങ്ങള്‍ വാങ്ങുന്നതിലൂടെ ആരംഭിക്കുന്നുവെന്ന് സൂസന്‍ ചൂണ്ടിക്കാട്ടി. 'ഉപഭോക്താക്കള്‍ ബ്രാന്‍ഡുമായി പരിചയപ്പെടുമ്പോള്‍, ക്രമേണ അവര്‍ ഓണ്‍ലൈനില്‍ ഫര്‍ണിച്ചറുകള്‍ വാങ്ങാന്‍ തുടങ്ങുന്നു,' അവര്‍ കൂട്ടിച്ചേര്‍ത്തു.

'ഒരു പ്രധാന നോര്‍ത്ത് മാര്‍ക്കറ്റായ ഡെല്‍ഹി-എന്‍സിആറില്‍ ഞങ്ങളുടെ സാന്നിധ്യം കെട്ടിപ്പടുക്കാന്‍ കമ്പനി പ്രവര്‍ത്തിക്കുന്നു. അതായിരിക്കും അടുത്ത സംരംഭം. ഡെല്‍ഹിയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നതായും അവര്‍ പറഞ്ഞു.

ആഗോള തലത്തിലെ 47 ശതമാനം ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 71 ശതമാനം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും വരുന്ന രണ്ട് വര്‍ഷത്തേക്ക് പോസിറ്റീവ് വീക്ഷണമുണ്ടെന്ന് ഐകിയയുടെ സമീപകാല റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതായും സൂസന്‍ പറഞ്ഞു.