image

18 Sep 2023 11:51 AM GMT

E-commerce

ഇഷ്ട ഉൽപ്പന്നങ്ങൾ ഇനി 'സോൾഡ് ഔട്ട് 'ആവില്ല , പ്രൈസ് ലോക്ക് ഫീച്ചറുമായി ഫ്ലിപ്കാർട്ട്

MyFin Desk

flipkart with price lock feature
X

Summary

  • വിലയിലെ ഏറ്റക്കുറച്ചിൽ ഒഴിവാക്കാൻ പ്രൈസ് ലോക്ക് ഫീച്ചർ
  • സാധനങ്ങൾ സോൾഡ് ഔട്ട്ആവില്ല
  • 2018 മേയിൽ ഫ്ളിപ്കാർട്ടിന്റെ 77 ശതമാനം ഓഹരികളും വാൾ മാർട്ട് ഏറ്റെടുത്തു


വാൾ മാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കോമേഴ്‌സ് കമ്പനി ഫ്ലിപ്പ്കാർട്ട് ഫെസ്റ്റിവൽ സീസണിൽ പ്രൈസ് ലോക്ക് ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഉപഭോക്താക്കൾക്ക് ഒരു നിശ്ചിത വിലയിൽ ഉൽപന്നങ്ങൾ വാങ്ങാനായി ചെറിയ ഡെപ്പോസിറ്റ് ചെയ്യുന്നതിലൂടെ അവർ ആഗ്രഹിക്കുന്ന ഉൽപന്നങ്ങൾ റിസർവ്‌ ചെയ്യാൻ സാധിക്കുന്ന പദ്ധതിയാണ് പ്രൈസ് ലോക്ക് ഫീച്ചർ.

പലപ്പോഴും ഒരു ഉൽപന്ന൦ ആഗ്രഹിക്കുന്ന സമയത്തു, ഉപഭോക്താകൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉൽപന്ന൦ പിന്നീട് സോൾഡ് ഔട്ട്‌ ആയി പോവാനുള്ള സാധ്യതയുണ്ട് ഉണ്ട്. കൂടാതെ പെട്ടെന്നുള്ള വില വർദ്ധന, വിലയിലെ ഏറ്റകുറച്ചിലുകൾ എന്നീ ഉപഭോക്താക്കൾക്കുണ്ടാവുന്ന പ്രശ്നങ്ങളെയും ഒഴിവാക്കാൻ സാധിക്കും.

പ്രൈസ് ലോക്ക് ഫീച്ചർ നിലവിൽ വരുന്ന തീയതിയെ കുറിച്ച് സ്ഥിരീകരണം ആയിട്ടില്ല. ഇ- കോമേഴ്‌സ് മേഖലയിലെ മുൻനിര കമ്പനിയാണ് ഫ്ലിപ്പ്കാർട്ട് . 2018 മേയിൽ ഫ്ലിപ്പ്കാർട്ട്ന്റെ 77 ശതമാനം ഓഹരികളും വാൾ മാർട്ട് ഏറ്റെടുത്തിരുന്നു. ഫ്ലിപ്പ്കാർട്ടിൽ വില്പന നടത്തുന്നവരുടെ എണ്ണം കഴിഞ്ഞ വർഷം 10 ലക്ഷത്തിൽ നിന്ന് 14 ലക്ഷമായി വർധിച്ചു. ബാംഗ്ളൂരു ആസ്ഥാനമായുള്ള കമ്പനി ട്രയൽ റൂമുകൾ, സൗന്ദര്യപരിചരണം, വ്യക്തിഗത മാർഗ നിർദ്ദേശങ്ങൾ എന്നിവ ഉൾപ്പെടെ ഉപഭോക്തൃ സേവനങ്ങൾ വർധിപ്പിച്ചു.

സ്ത്രീകൾക്കും പുരുഷന്മാർക്കും നേരിട്ടും അല്ലാതെയും സീസണൽ ജോലി അവസരങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.കമ്പനിയുടെ വിതരണ ശൃംഖലയിൽ വികലാംഗരെ നിയമിക്കുന്നു. ഫ്ലിപ്കാർട്ടിന്റെ "ദി ബിഗ് ബില്യൺ ഡേയ്സ്" ഫെസ്റ്റിവൽ സീസണിനായുള്ള തയ്യാറെപ്പിലാണ് കമ്പനി. മുൻനിര ബ്രാന്റുകളുടെ ഉൽപ്പന്നങ്ങൾക്ക് കിഴിവ് നൽകുന്ന സമയമാണ് ഫെസ്റ്റീവ് സീസൺ.